TrendingWORLD

ജപ്പാനിലെ രണ്ട് പാര്‍ക്കില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഗ്ലാസില്‍

ടോക്കിയോ: ജപ്പാന്‍ തലസ്ഥാനം ടോക്കിയോയില്‍ പുതുതായി സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ എല്ലാവര്‍ക്കും കൗതുകമുണര്‍ത്തുന്നതാണ്. ടോക്കിയോയിലെ ഷിബുയ ജില്ലയിലെ രണ്ടു പാര്‍ക്കുകളിലാണ് വ്യത്യസ്തമായ ശൗചാലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്ലാസുകള്‍ കൊണ്ടാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൊതു ശൗചാലങ്ങളെപറ്റിയുള്ള ഏവരുടേയും ചിന്ത മാറ്റുന്നതാണ് പുതിയ ടോയ്ലറ്റുകള്‍’ ഒരു പൊതു ശൗചാലയങ്ങളില്‍ പോവുമ്പോള്‍ രണ്ടു കാര്യങ്ങളാണ് നമ്മള്‍ പ്രധാനമായും ആശങ്കപ്പെടുക. പ്രത്യേകിച്ചും പാര്‍ക്കുകളില്‍, ആദ്യത്തേത് വൃത്തിയാണ്.

രണ്ടാമത്തേത് ഉള്ളില്‍ ആരെങ്കിലും ഉണ്ടോ എന്നും, ഈ ടോയ്ലറ്റില്‍ ഇതിനു പരിഹാരമുണ്ട്. പുതിയ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചുമരുകള്‍ മൂലം ടോയ്ലറ്റിലെ റെസ്റ്റ് റൂമില്‍ വിശ്രമിക്കുന്നവരെ പുറത്തു നിന്നും കാണാം. ടോയ്ലറ്റിന് വൃത്തിയുണ്ടോ എന്നും പുറത്തു നിന്നു കാണാം. ടോയ്ലറ്റിലേക്ക് ഒരാള്‍ കയറി വാതിലടച്ചാല്‍ ഉള്ളിലുള്ളവരെ കാണാനാവാത്ത വിധം ഗ്ലാസ് ചുമരുകള്‍ മങ്ങിപ്പോകും.അതേ സമയം ഉള്ളിലുള്ളവര്‍ക്ക് ഗ്ലാസുകള്‍ മങ്ങിയോ എന്ന് മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ ഡോര്‍ ലോക്ക് ചെയ്തെന്ന് ഉറപ്പുവരുത്തണം.

Show More

Related Articles

Back to top button
Close