KERALANEWSTop News

ജമ്മു കശ്മീരില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പം, ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ല: മോദി

ഡല്‍ഹി: ജമ്മു കശ്മീരില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണെന്നും ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.ക്ഷേമപദ്ധതികളുടെ ഗുണം രാജ്യത്തെ ഒരോ പൗരന്മാര്‍ക്കും ലഭിക്കും. ജനാധിപത്യം പിന്തുണച്ച കശ്മീര്‍ ജനതക്ക് അഭിനന്ദനങ്ങള്‍. വികസനത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം തിളക്കമാര്‍ന്ന ഭാവിയെ സൂചിപ്പിക്കുന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണ് ഇവിടെ ജയിച്ചത്. അധികാരത്തോട് ബിജെപിക്ക് ആര്‍ത്തിയില്ല.ചിലര്‍ ഡല്‍ഹിയില്‍ ഇരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. ചിലര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. എന്നാല്‍ ചിലര്‍ ഇത് തടയുന്നു. പുതുച്ചേരിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജമ്മു കശ്മീരിന്റെ വികസനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ജമ്മു കശ്മീരിന്റെ ആരോഗ്യ, അടിസ്ഥാന വികസന രംഗത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close