INDIANEWS

ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബരാമുള്ളയിലെ സോപോരിൽ വൈകീട്ടോടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ ഗൗരവമുള്ളതല്ലെന്നാണ് വിവരം. വാഹന പരിശോധനയ്ക്കായി എത്തിയ പോലീസ് സംഘത്തിന് നേരെ വാഹനങ്ങളിൽ എത്തിയ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം പുൽവാമയിൽ ഭീകരരുടെ ആക്രമണത്തിൽ പ്രദേശവാസിയ്ക്ക് പരിക്കേറ്റിരുന്നു. ഭീകരർ നടത്തിയ വെടിവെയ്പിൽ വാസുര സ്വദേശി മുസ്താക് അഹമ്മദിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close