Movies

‘ജയന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു, എന്നേക്കും അങ്ങനെ തന്നെ ആയിരിക്കും’.

ആദ്യ ഷോട്ടുകളില്‍ സംവിധായകന്‍ തൃപ്തമായിരുന്നിട്ടും പ്രധാനനടന് അത് അത്ര നന്നായതായിത്തോന്നിയില്ല. ഒന്നുകൂടി എടുക്കണമെന്ന ആ നടന്റെ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ സംവിധായകനായില്ല. അപകടകരമായ ആ രംഗം ഒന്നുകൂടി ചെയ്യാനായി ഹെലികോപ്റ്ററിലേക്ക് കയറുമ്പോള്‍ ആരും കരുതിയിരുന്നില്ല അത് അദ്ദേഹത്തിന്‍റെ ലാസ്റ്റ് ഷോട്ട് ആകുമെന്ന്. അവിടെ പൊലിഞ്ഞ ആ നടന്‍ മറ്റാരുമല്ല മലയാളത്തിലെ അതുല്യനടന്‍ ജയന്‍. സിനിമയില്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ത്തന്നെ പൊടുന്നനെ അണഞ്ഞുപോയ ഒരു ദീപമായിരുന്നു ജയന്‍. 1939 ജൂലൈ 25 ന് കൊല്ലത്തെ കോട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഭാരതിയമ്മയുടെയും മൂത്തപുത്രനായി കൃഷ്ണന്‍ എന്ന ജയന്‍ ജനിച്ചു. പത്താം ക്ലാസ് പഠനത്തിനുശേഷം നാവികസേനയില്‍ ചേര്‍ന്നെങ്കിലും മനസ്സ് അഭിനയത്തിലുറച്ചിരുന്ന ജയനെ, നടി ജയഭാരതിയാണ് സിനിമയില്‍ എത്തിച്ചത്.
1970 കളുടെ തുടക്കത്തില്‍ ചില സിനിമകളില്‍ ശ്രദ്ധിക്കപ്പെടാത്ത കുറച്ച് വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ആദ്യത്തേതാണ് പോസ്റ്റ്മാന്‍ കാണാനില്ല എന്ന ചിത്രം. ജയന്‍ എന്ന പേരിലെത്തുന്നതിന് മുമ്പായിരുന്നു ഇവയെല്ലാം. ശാപമോക്ഷം എന്ന ചിത്രത്തിലാണ് ജയന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. പ്രമുഖ നടനായിരുന്ന ജോസ് പ്രകാശായിരുന്നു ആ പേര് നല്‍കിയത്. ഇത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ശരപഞ്ചരവും അങ്ങാടിയുമെല്ലാം അന്നത്തെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.


അദ്ദേഹത്തിന്റെ മരണശേഷവും ആ സ്ഥാനത്തിരിക്കാനായി പലരും എത്തിയെങ്കിലും അവരൊന്നും ജയന് പകരമായില്ല. കാരണം ആ അതുല്യ നടന് സമമായി മറ്റൊരാള്‍ ഇല്ലെന്നത് തന്നെ. മരണശേഷം ജയന്റെ പതിപ്പുകള്‍ മിമിക്രി വേദികളിലെ സ്ഥിരസാന്നിധ്യമായിരുന്നു. പലരും ജയന്റെ രീതിയും ഭാവങ്ങളും അനുകരിക്കാന്‍ ശ്രമിച്ചിരുന്നതും ഐ അതുല്യനടന്റെ ജനസമ്മതിയെക്കുറിക്കുന്നതാണ്. മരണത്തില്‍ മറഞ്ഞിട്ടും മലയാളി മനസ്സില്‍ നിന്ന് മായാത്ത ജയന്‍ എന്ന പ്രതിഭാസത്തിന്റെ വിടവ് നികത്താന്‍ ഇനിയും ഒരാള്‍ എത്താത്തതിനാല്‍ തന്നെ ആ സിംഹാസനം നാഥനില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.

Tags
Show More

Related Articles

Back to top button
Close