INDIA

ജയലളിതയുടെ വിശ്വസ്ത വി.കെ.ശശികലയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ.ശശികലയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഷെല്‍ കമ്പനികളുടെ പേരില്‍ പോയസ് ഗാര്‍ഡനില്‍ ഉള്‍പ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂര്‍ണമായി പിടിച്ചെടുത്തത്.300 കോടിയുടെ ആസ്തിയാണ് കണ്ടു കെട്ടിയത്. ശശികലയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നതിനിടയിലാണ് ഈ നടപടി.ഇത് ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മന്നാര്‍ഗുഡി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഫെബ്രുവരിയോടെ ജയില്‍ മോചനത്തിന് കളമൊരുങ്ങന്നതിനിടയിലാണ് ശശികലയുടെ 300 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയത്.

വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവ്, ചെന്നൈയില്‍ ഉള്‍പ്പടെയുള്ള 200 ഏക്കറോളം ഭൂമി അടക്കം 65 ആസ്തികള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ബെംഗ്ലൂരു ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പോയസ് ഗാര്‍ഡനിലെ ഈ പുതിയ ബംഗ്ലാവില്‍ താമസിക്കാനായിരുന്നു ശശികലയുടെ പദ്ധതി. ഹൈദരാബാദില്‍ രജിസ്റ്റര്‍ചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്സ് എന്ന ഷെല്‍ കമ്പനിയുടെ പേരിലാണ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2003-2005 കാലയളവില്‍ 200 ഏക്കര്‍ ഭൂമി ഈ കമ്പനിയുടെ പേരില്‍ വാങ്ങിയിരുന്നു.കാളിയപെരുമാള്‍, ശിവകുമാര്‍ എന്നീ വ്യാജപേരുകളാണ് ഉടമകളായി കാണിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോള്‍ഡന്‍ ഡിസ്റ്റിലറീസ് എന്നിവയുടെ പേരില്‍ ബിനാമി ഇടപാടുകള്‍ നടന്നു. ജയിലില്‍ കഴിയുമ്പോഴും നോട്ട് റദ്ദാക്കല്‍ കാലയളവില്‍ 1600 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടാണ് ശശികല നടത്തിയത്.എന്നാല്‍ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഭയപ്പെടുന്ന ഇപിഎസ് ഒപി എസ് നേതൃത്വമാണ് നടപടിക്ക് പിന്നില്ലെന്ന് മന്നാര്‍ഗുഡി കുടുംബം ആരോപിച്ചു.

Tags
Show More

Related Articles

Back to top button
Close