ജയിലില്‍ പോയാല്‍ ഇനി ഭക്ഷണവും കഴിക്കാം, പെട്രോളും നിറക്കാം

തിരുവനന്തപുരം : തിരുവനന്തപുരത്തുകാര്‍ക്ക് ഇനി പൂജപ്പുര ജയില്‍വളപ്പില്‍ പോയാല്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണവും കഴിക്കാം ഒപ്പം വാഹനത്തില്‍ പെട്രോളും നിറക്കാം.ജയില്വളപ്പിനോട് ചേര്‍ന്ന് പെട്രോള്‍ പാമ്പ് സ്ഥാപിക്കുന്ന ഇത്തരം ഒരുപദ്ധതിയുമായി മുന്നോട്ടുവന്നത് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ആണ് .തിരുവനന്തപുരത്തിന് പുറമെ വിയ്യൂര്‍,കണ്ണൂര്‍ ,എന്നീ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലുമാണ് ഈ പദ്ധതി നടപ്പിലാക്കിയത് .ജയില്‍ അന്തേവാസികളില്‍ ശിക്ഷകാലാവധി അവസാനിക്കാറായവരെയാണ് ഇവിടെ സേവനത്തിനായി ഉപയോഗിക്കുന്നത് .ശിക്ഷകലയാളവിലെ അവരുടെ പെരുമാറ്റം പ്രേത്യേകം വിലയിരുത്തിയാണ് ഇങ്ങനെയുള്ളവരുടെ പട്ടിക തായറക്കിയത് .നിലവില്‍ ജയിലിനോടു ചേര്‍ന്ന് മികച്ച രീതിയില്‍ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നു .ഇവിടെ ജയിലില്‍ തയാറാക്കുന്ന ചപ്പാത്തിയും, ചിക്കന്‍ വിഭവങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നത് . ഇതിനോടപ്പമാണ് പുതിയ പെട്രോള്‍ പമ്പ് പ്രവര്‍ത്തനമാരംഭിച്ചത് . ഏപ്രിലില്‍ ഉദ്ഘടനം തീരുമാനിച്ചെങ്കിലും കോവിടുമൂലം നടക്കാതെ പോയി , കഴിഞ്ഞ ദിവസം ജയില്‍വകുപ്പിന്റെ ഒരു പരിപാടിക്കിടെ വീഡിയോകോണ്ഫെറന്സിലൂടെ മുഖ്യമന്ത്രിയെ പിണറായി വിജയന് ഈ പെട്രോള്‍പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി .