INDIANEWSTrending

അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ ബംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ :സ്വത്തുകേസില്‍ 27നു ജയില്‍ മോചിതയാകാനിരിക്കെ, അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ പനിയും ശ്വാസതടസ്സവും മൂലം ബംഗളുരു ബൗറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിഡ് ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ആര്‍ടി-പിസിആര്‍ പരിശോധനയും നടത്തി. ഇന്നലെ വൈകിട്ടു ശ്വാസതടസ്സത്തെ തുടര്‍ന്നുള്ള പരിശോധനയില്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതായും രക്തസമ്മര്‍ദം ഉയര്‍ന്നതായും കണ്ടെത്തുകയായിരുന്നു. ഓക്‌സിജന്‍ നല്‍കി വരുന്നതായി ആശുപത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close