KERALANEWSTop News

ജയ് ശ്രീറാം ഫ്‌ലക്‌സ് വിവാദം, വിശദീകരണവുമായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ്

പാലക്കാട്: വിജയിച്ചതിനു പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ലക്‌സ് സ്ഥാപിച്ച സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ്. ഫ്‌ലക്‌സ് തൂക്കിയത് നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ടതില്ല. ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഫ്‌ലക്‌സ് നീക്കം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, ബിജെപിയുടേത് നിയമവിരുദ്ധനടപടിയാണെന്നും നിയമവ്യവസ്ഥ തകര്‍ന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. ഫ്‌ലക്‌സ് സ്ഥാപിച്ച നടപടി വര്‍ഗീയ വെല്ലുവിളിയാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് കേസ് എടുക്കാത്തത് എങ്കില്‍ തങ്ങള്‍ പരാതി നല്‍കും. പാലക്കാട് എസ്പിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close