INDIANEWS

ജലപാനമില്ലാത്ത 9 മണിക്കൂറുകള്‍, സമരം കടുപ്പിച്ച് മണ്ണിന്റെ മക്കള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ ഇതുവരെ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് 9 മണിക്കൂര്‍ നിരാഹാരസമരമിരിക്കും. ദില്ലി അതിര്‍ത്തിയില്‍ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് കര്‍ഷകരുടെ നിരാഹാരസമരം. ഇതിന് പിന്തുണ അറിയിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ്ണകള്‍ സംഘടിപ്പിക്കുമെന്ന് കര്‍ഷകസംഘടനാപ്രതിനിധികള്‍ അറിയിച്ചു. സമരത്തോട് ഐക്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളും ഇന്ന് നിരാഹാരസമരം അനുഷ്ഠിക്കും. തുടര്‍ച്ചയായ 18-ാം ദിവസമാണ് വിവാദനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നത്.കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമറും സോം പ്രകാശും ഇന്നലെ വൈകീട്ട് കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിഘു, ഗാസിപൂര്‍, ഹരിയാന, രാജസ്ഥാന്‍ അതിര്‍ത്തികള്‍ അടച്ച് ധര്‍ണ്ണയും സമരവും തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചരുന്നു. കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന പൊതുജനങ്ങളും ആം ആദ്മി പ്രവര്‍ത്തകരും നിരാഹാരസമരത്തില്‍ പങ്കെടുക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.കര്‍ഷകസംഘടനാപ്രതിനിധികളും കേന്ദ്രസര്‍ക്കാരുമായുള്ള ആറാം ഘട്ട ചര്‍ച്ചയുടെ തീയതി ഉടന്‍ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി അറിയിച്ചു. ഇന്ന് മുതല്‍ സമരം മറ്റൊരു തലത്തിലേക്ക് കടക്കുകയാണെന്ന് കര്‍ഷകനേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവെര സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് കര്‍ഷകസംഘടനാപ്രതിനിധികള്‍ മുന്‍ ചര്‍ച്ചകളില്‍ കേന്ദ്രത്തോട് വ്യക്തമാക്കിയിരുന്നു.രാജസ്ഥാനില്‍ നിന്നും ഹരിയാനയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്കെത്തിയ ഘട്ടത്തില്‍ ദില്ലി ജയ്പൂര്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. അതിര്‍ത്തികളില്‍ 4000ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. കര്‍ഷകര്‍ സമരത്തിന്റെ രൂപവും ഭാവവും മാറിയതോടെ വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close