KERALANEWSTop News

ജലീലിനെ കൈവിട്ട് ഹൈക്കോടതി ….. കെ.ടി. ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ പ്രതി കെ.ടി. ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി തള്ളിയാണ് കോടതി ലോകായുക്ത ഉത്തരവ് ശരി വെച്ചിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ചതിനു ശേഷമാണ് ലോകയുക്ത വിധിയെന്നും ഹൈക്കോടതി വ്യക്തമാക്കിട്ടുണ്ട്.

ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ ഉത്തരവ്. എന്നാല്‍ ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ലന്നും. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയത് എന്നും ജലീല്‍ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹൈക്കോടതിയെ സമീപിച്ചതും എന്നാല്‍ ഹൈക്കോടതി ജലീലിന്റെ ഹര്‍ജി തള്ളി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ശരിവെക്കുകയായിരുന്നു.

ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹര്‍ജി നല്‍കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയുമാണ് ലോകായുക്ത ഉത്തരവിട്ടതെന്നാണ് ജലീല്‍ വാദിച്ചത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ളതാണ് ലോകായുക്ത ഉത്തരവെന്നും ഇതില്‍ വീഴ്ചയൊന്നും വന്നിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്ന മന്ത്രിയുടെ വാദവും കോടതി അംഗീകരിച്ചില്ല.

ലോകായുക്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ജലീല്‍ രാജി പ്രഖ്യാപിച്ചത്.കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തല്‍. ജലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ബന്ധുനിയമനത്തിനെതിരെ ലോകായുക്തയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close