KERALA

ജലീല്‍ ചെയ്തത് സമുദായത്തില്‍ നിന്ന് പുറത്താക്കാനുള്ള കുറ്റമെന്ന് അബ്ദുള്ളക്കുട്ടി

വളാഞ്ചേരി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഖുര്‍ആന്‍ മറയാക്കിയതിലൂടെ ജലീലിന്റെ മന്ത്രിസഭയില്‍ നിന്നു മാത്രമല്ല മുസ്ലീം സമുദായത്തില്‍ നിന്നും തന്നെ പുറത്താക്കാനുളള കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ നിന്നും ഐ.എസ്, അല്‍ഖ്വയ്ദയടക്കമുള്ള മത തീവ്രവാദ സംഘടനകളിലേക്ക് വ്യാപകമായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വിദ്യാസമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിപ്പിച്ചതില്‍ മുന്‍ സിമിനേതാവ് കൂടിയായ മന്ത്രി ജലീലിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും അദേഹം പറഞ്ഞു. താന്‍ മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തപ്പോള്‍ ഇഎംഎസ് മഅദനിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്ത ഇഎംഎസിനെ വാഴ്ത്തപ്പെട്ടവനായും തന്നെ ക്രൂശിക്കുകയുമാണുണ്ടായത്. സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിക്കായി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close