KERALANEWS

ജല്‍ജീവന്‍-മിഷന്‍;തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലും ആരംഭിച്ചു

തൈക്കാട്ടുശ്ശേരി: എപിഎല്‍ ,ബിപിഎല്‍ വ്യത്യാസമില്ലാതെ ആധാര്‍ കാര്‍ഡ് മാത്രം നല്‍കി എല്ലാവര്‍ക്കും കുടിവെള്ള കണക്ഷന്‍ ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജല്‍ജീവന്‍-മിഷന്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലും ആരംഭിച്ചു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല കണക്ഷന്‍ നല്‍കുന്നതിനുള്ള ജലജീവന്‍ പദ്ധതി തൈക്കാട്ടുശ്ശേരിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജലജീവന്‍ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമാകും.

കേന്ദ്ര പദ്ധതിയായ ജല്‍ ജീവന്‍ മിഷനിലൂടെ കേരളത്തില്‍ 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കും. 22,720 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.കഴിഞ്ഞ വര്‍ഷം ചെങ്കോട്ടയില്‍ സ്വാതന്ത്ര ദിന ആഘോഷ വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 3.5 ലക്ഷം കോടി രൂപയുടെ വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലാണ് പദ്ധതി. പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്ത്വം ഗ്രാമ പഞ്ചായത്തിനും ഗുണഭോക്തൃ സമിതികള്‍ക്കും ആയതിനാല്‍ കണക്ഷന്‍ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസില്‍ സമീപിച്ചാണ് അപേക്ഷ നല്‍കേണ്ടത്.

കേന്ദ്രസര്‍ക്കാര്‍ 45% വിഹിതം സംസ്ഥാന സര്‍ക്കാര്‍ 30% വിഹിതം ,ഗ്രാമപഞ്ചായത്ത് 15% വിഹിതം ആകെ 90% ഗവണ്‍മെന്റ് സബ്‌സിഡിയും 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജലജീവന്‍ മിഷന്‍ .

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close