KERALANEWSTrending

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ

കൊച്ചി : ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചു സിബിഐ. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് ഡയറി കൈമാറേണ്ടത്. ജസ്നയുടെ തിരോധാനത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് അന്വേഷണം സിബിഐക്ക് കോടതി വിട്ടു. അന്വേഷണത്തിന് സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. കേസ് ഡയറി സിബിഐക്ക് കൈമാറാനും പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. വാഹന സൗകര്യം അടക്കം എല്ലാ അനുബന്ധ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജസ്നയുടെ സഹോദരന്‍ ജെയ്സ് ജോണ്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ ജസ്നയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ (20) 2018 മാര്‍ച്ച് 22നാണ് കാണാതായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close