Covid UpdatesINDIANEWS

ജാഗ്രത പുലർത്തിയില്ലെങ്കിൽ 6-8 ആഴ്ചക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടായേക്കും; മുന്നറിയിപ്പ് നൽകി എയിംസ് മേധാവി

ന്യു ഡൽഹി: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടയിൽ മുന്നറിയിപ്പുമായി എയിംസ് മേധാവി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടുത്ത ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ പകർച്ചവ്യാധിയുടെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.

പല എപ്പിഡെമിയോളജിസ്റ്റുകളും മൂന്നാം തരംഗത്തിന്റെ കാര്യം ഇതിനകം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇത് രാജ്യത്ത് പടർന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന മുന്നറിയിപ്പ്. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ലോക്ക്ഡൗൺ ഒരു പരിഹാരമാവില്ലെന്നും കർശനമായ നിരീക്ഷണവും പ്രാദേശികമായ ലോക്ക്ഡൗണും മാത്രമാണ് പരിഹാരം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് ലോക്‌ഡോൺ പിൻവലിച്ചതോടെ വ്യാപകമായി മാനദണ്ഡങ്ങൾ ലംഖിക്കപ്പെടുന്നത് ഡൽഹി ഹൈക്കോടതി ശ്രദ്ധയിൽ പെടുത്തിയത്. രണ്ടാം തരംഗത്തിന് വലിയ വില കൊടുക്കേണ്ടി വന്നെന്നും ഇനി ആവർത്തിക്കാൻ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close