NEWSTop News

ജാതി വിരുദ്ധരെ, പോയി നയിച്ച് ജീവിക്കു ! ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി ഇന്ദുമേനോന്‍, പെയ്ഡ് ജാതിക്കാത്തോട്ടങ്ങള്‍ കയ്യില്‍ വച്ചാല്‍മതിയെന്നും എഴുത്തുകാരി

ജാതിവിരുദ്ധ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെയ്ക്കാറുണ്ട്.ഇപ്പോള്‍ എഴുത്തുകാരി ഇന്ദുമേനോന്‍ പറഞ്ഞ ഒരുപോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നത്.ജാതിവിരുദ്ധരെ പോയി നയിച്ച് ജീവിക്കാന്‍ ആഹ്വാനം ചെയ്ത എഴുത്തുകാരിയുടെ പോസ്റ്റിനെതിരേ കമ്യൂണിസ്റ്റുകളും സെക്ക്യൂലറിസ്റ്റും വലിയ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളില്‍ നിന്ന് നേരിടുന്ന വ്യക്തിപരമായ അവഹേളനത്തിനെതിരെ തുറന്ന വിശദീകരണവും ഇന്ദുമേനോന്‍ നല്‍കുന്നു.

ഇന്ദുമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

വിഷയമറിയാതെ ക്ഷുഭിതരാകുന്നവർക്കാണീ കുറിപ്പ്. മുന്നും പിന്നും കാണാത്തവർ മെറിറ്റ് എന്ന പദത്തിൽ കിടന്ന് ബുദ്ധിമുട്ടണ്ട.

കുറച്ചു നാളായിട്ട് പബ്ലിക് സ്പിയറിലും ഔദ്യോഗിക ഇടത്തിലും ഞാൻ നേരിടുന്ന കുറച്ച് വിഷയങ്ങൾ ഉണ്ട്. ആ വിഷയത്തിനാധാരമായ എന്ത് പറയുമ്പോഴും കുറ്റവാളികൾക്കും അവരുടെ സംഘത്തിനുമൊപ്പം നിന്ന്… ജാതീ ജാതീ എന്നലമുറയിടുന്നവരോടുള്ളതാണു.

ഏത് ജാതിയിൽ ജനിച്ചാലും ഭരണഘടന അനുശാസിക്കുന്നതും നിയമ വ്യവസ്ഥ അനുശാസിക്കുന്നതുമായ വിഷയങ്ങൾ എല്ലാവരും അനുസരിച്ചെ പറ്റൂ. ഒരു ജാതിയിൽ ജനിച്ചതിനാൽ എനിക്കെതിരെ ക്രൈം ചെയ്തവരോട്/ എന്റെ ചുറ്റുമുള്ളവരോട് ക്രൈം ചെയ്തവരോട് ഞാൻ വെറുതെ ഇരിക്കില്ല/ ഞാൻ സമരസപ്പെടുകയുമില്ല. എന്റെ ജാതി നിലയാൽ എന്നോട് ഏതാളു ചെയ്ത ക്രൈമും റദ്ദാവുകയുമില്ല. ഞാനതിനോട് പ്രതിഷേ ധിക്കുമ്പോൾ അതിനോട് വിയോജിക്കുമ്പോൾ ജാതിക്കാത്തോട്ടവും കൊണ്ട് വന്നവർക്കല്ല എന്റെ വിശദീകരണം.അവരുടെ അജെൻഡകൾ എനിക്ക് ബോധ്യമുള്ളതാണൂ..

മറിച്ച് വിഷയമെന്തെന്ന്, അറിയാത്ത പലരും മുന്നും പിന്നും കാണാതെ ഇടയിലെ ഒന്നെടുത്ത് എതിർപ്പുമായി വന്നതിനാലാണൂ ഇത് വിശദീകരിച്ച് ഇടുന്നത്.

ഞാൻ പറഞ്ഞ ക്രൈമിന്റെ മെറിറ്റാണു വിശദീകരിക്കുന്നത്. തെളിവുകൾ ഇല്ലാത്ത ഒന്നു പോലും ഞാൻ പറഞ്ഞിട്ടില്ല.

1) ഒരു സഹപ്രവർത്തകൻ ഒരു ദളിത് സ്ത്രീയെ നിരന്തരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത് കോടതിയിൽ ചാർജ്ജ് ഷീറ്റ് ഇട്ടിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയിരിക്കയാണു. – ഞാൻ അയാൾക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

2) നാലു പേർ വ്യാജ എക്സ്പീരിയൻസ്സ് സെർറ്റിഫിക്കറ്റ് നൽകി പി എസ് സിയെ കബളിപ്പിച്ച് സർവീസ്സിൽ കയറിയിട്ടുണ്ട്. വിജിലൻസ്സ് കേസ്സ് നേരിടുന്നു. – ഞാൻ അയാൾക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

3)ദളിത് പരിശീലനാർത്ഥികളുടെ ഡോർമിറ്റെറി ബാത്രൂമിൽ ഒളിച്ചിരുന്ന വാച്ച്മാനെ അതിനെതിരായ് സംസാരിച്ചതിനു, തൊഴിലിടത്തിൽ ആ മേൽ ഉദ്യോഗസ്ഥയെയും കുഞ്ഞിനെയും ശാരീരികമായി ആക്രമിച്ചതും തടഞ്ഞുവെച്ചതും ഭീഷണിപ്പെടുത്തിയതും ശേഷം അത് മതിലു ചാട്ടമാണെന്ന് പ്രചരിപ്പിച്ച് പോസ്റ്റെറൊട്ടിച്ച് ആൾക്കൂട്ടാക്രമണം നടത്തുന്നത്. – ഞാൻ ഇരയായായാൽ അതിന്റെ കാരണം എന്റെ ജാതി

4). പോലീസ്സുകാരെ വെട്ടിപ്പരിക്കേൽപ്പിക്കയും കൊല്ലാൻ ശ്രമിക്കുകയും ബൂത്ത് കയ്യേറി ആക്രമണം നടത്തുകയും ചെയ്തത്-– ഞാൻ അയാൾക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

5). സർവ്വീസ്സിലില്ലാത്ത വ്യക്തികളെ ഉപയോഗിച്ച് പുറത്ത് വിജിലൻസ്സ് അന്വേഷണം നടത്തിയത്-– ഞാൻ അയാൾക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

6) ഓഫീസ്സിലിരുന്ന് പതിവായ് മദ്യപിച്ചത് – ഞാൻ അയാൾക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

7)ജാതി വ്യാജമാണെന്നതിന്റെ പേരിൽ അന്വേഷണം നേരിടുന്നവർ -– ഞാൻ അവർക്കെതിരെ നിലപാടെടുത്താൽ നടപടി വേണമെന്നു പറഞ്ഞാൽ അതിന്റെ കാരണം എന്റെ ജാതി

8) ഈ സംഘത്തിനു വേണ്ടി നിൽക്കുന്നവരുടെ സമരം- – ഞാൻ അവർക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

ഇവരെ എതിർക്കുന്നത് അവരുടെ ക്രൈമിന്റെ മെറിറ്റ് നോക്കിയാണു. അല്ലാതെ ഈ ഫ്രോഡുകളുടെ ജാതിയോ മതമോ നോക്കിയല്ല. എന്നാൽ ഇതെതിർക്കുമ്പോൾ പറയുന്നത് എന്റെ ജാതീയതയാലാണു ഞാൻ എതിർക്കുന്നത് എന്നാണൂ.
ഇതിന്റെ തുടർച്ചകൾ കുറേ ഉണ്ട്. അതുകൂടി നോക്കാം

1) വായിൽ ക്യാൻസറാണെന്ന നുണ പ്രചരിപ്പിക്കയും പലവിധ വ്യക്തിപര ഔദ്യോഗിക കാര്യങ്ങൾ വഞ്ചനയിലൂടെ നേടുകയും ചെയ്ത ഒരു കവി കേന്ദ്രസാഹിത്യാക്കാഡമി പരിപാടിയ്ക്ക് പോയി മദ്യപിച്ച് ബില്ലാക്കി രായ്ക്ക് രാമാനം മുങ്ങി. ആ തുക എന്റെ ശമ്പളത്തിൽ നിന്നും നൽകേണ്ടി വന്നു. പിന്നീട് ക്രിത്രിമമായ് എന്റെ എഫ് ബി പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ആണെന്ന് പ്രചരിപ്പിച്ചത്. – പ്രചരിപ്പിക്കുന്നത് ഗോത്രവർഗ്ഗക്കാരനെ പീഡിപ്പിക്കുന്ന മേനോത്തി-– ഞാൻ അയാൾക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

2)മാതൃഭൂമിയിൽ ഒരു നോവലിന്റെ തുടക്കവുമായി ബന്ധപ്പെട്ട് എന്റെ ഒരു കവർ വരുന്നു. ഫുൾക്കൈ വസ്ത്രവും സാരിയും- പ്രചരിപ്പിക്കുന്നത് സാഹിത്യത്തിലെ സെക്സിസവും ജാതീയ പ്രിവിലേജും –

3) കവിളിൽ ഇരട്ട കാക്കാപ്പുള്ളിയുള്ള ജെനെഫ്രെസ്സ് എന്റെ മുസ്ലിം കാമുകൻ എന്ന് പറഞ്ഞാൽ-– അതിന്റെ കാരണം എന്റെ ജാതി

4) ഹണീട്രാപ്പിൽ മനുഷ്യരെ പെടുത്തി പണം തട്ടിക്കുന്നവരെപറ്റി ,ഹവാലയും കള്ളക്കടത്തും കൈമുതലായവരെ പറ്റി പറഞ്ഞാൽ – ഞാൻ അയാൾക്കെതിരെ നിലപാടെടുത്താൽ അതിന്റെ കാരണം എന്റെ ജാതി

ഒരാളെ എതിർക്കുന്നത് അയാളുടെ ജാതിയോ മതമോ നോക്കിയല്ല. അയാൾ ചെയ്ത ക്രൈമിനോട് ഫ്രോഡിനോട് അതിനോടുള്ള അയാളുടെ ആഭിമുഖ്യം, നിലപാട് ചിന്ത എന്നിവയിലെ മെറിറ്റിനടിസ്ഥാനത്തിലാണു.

അതിനെ എതിർക്കുന്നത് ഞാൻ ജനിച്ച ജാതിയുടെ അടിസ്ഥാനത്തിലല്ല. ക്രൈമിന്റെ മെറിറ്റിനെ – ജാതീയതയായി വ്യാഖ്യാനിച്ചവരിൽ പലരും എക്സ്റ്റ്രീമിസ്റ്റു സംഘടനകളുടെ പെയ്ഡ് ആക്റ്റിവിസ്റ്റുകളാണു എന്നതും എനിക്ക് എതിർപ്പുള്ള വിഷയമാണൂ.

എന്നെ ഉപദ്രവിച്ചവർ, എന്റെ ചുറ്റുമുള്ളവരെ ഉപദ്രവിച്ചവർ ഏത് ജാതിക്കാ ആയാലും എനിക്കൊന്നുമില്ല. ഞാൻ എതിർക്കും വഴക്കുണ്ടാക്കും പ്രതിരോധിക്കും. അതിനുള്ളിലേയ്ക്ക് ജാതീയത- മതവർഗ്ഗീയത എന്നിവയും തിരുകി വരരുത്.

ഒരാളുടെ ക്രൈമിന്റെ മെറിറ്റ് അയാളുടെ ജാതീയതയാൽ റദ്ദാക്കപ്പെടുകയില്ല.
ക്രൈമിന്റെ മെറിറ്റ് വിവരാവകാശത്താൽ കണ്ടെടുത്തോളുക. വിശദമാക്കുന്നു.

1)വ്യാജ എക്സ്പീരിയൻസ്സ് ചമച്ചുണ്ടാക്കി ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ വഞ്ചിക്കുകയും റാങ്ക് ലിസ്റ്റിൽ കടന്ന് കൂടുകയും ജോലി സമ്പാദിക്കുകയും ചെയ്ത കേസ്സ്
പി എസ് സി വിജിലൻസ്സ്
അഡ്മിനിസ്റ്റ്രേറ്റിവ് വിജിലൻസ്സ് അന്വേഷണങ്ങൾ നടക്കുന്നു.
Case no: PSC Vigilance, VE3/2020
കുറ്റാരോപിതർ- 4 പേർ- പക്ഷെ പറച്ചിൽ എനിക്ക് യോഗ്യതയില്ല.

2)Crime No I869/15 cc 1469/15u/ ട 143,147,148,341,323,324.506 ( ii) 294 ( b) r/w 149 IPC and sec.128 (1) (b) of kerala Panchayath Raj Act 1994 Date 2 11 15

3)2Crime No 1870/15
cc 1520/15 , u/s 143,147,148,341,323,324, r/w 149 ip and sec 128 (1) ( b) of kerala Panchayath Raj Act 1994
4)Crime no 1415 (rape and sexual harassment),
IPC 1860, 376(2)n 28/10/ 2015

5)Crime No 0608 , IPC 1860, 354,323, 342തൊഴിലിടത്തിൽ സ്ത്രീക്കെതിരായുള്ള ലൈംഗികാക്രമണം തടയൽ നിയമപ്രകാരം അന്വേഷണം നേരിടുന്നു. – 2 പ്രതികൾ. എന്നെ ഉപദ്രവിച്ചതിനു എലെക്രോണിക്ക് എവിഡൻസ്സും 2 ദൃസാക്ഷികളും ഉണ്ട്.- പക്ഷെ ജാതിക്കാത്തോട്ടം അതിനെ വ്യാഖ്യാനിക്കുന്നത്… പാവം വാച്ച് മാനെ 15 അടി മതിൽ ചാടിക്കടന്നു (പറന്നു) ദ്രോഹിച്ച 5 അടി ഉയരക്കാരിയുടെ ജാതി. പട്ടിക സമുദായ സ്ത്രീകളൂടെ ഡോർമിറ്റെറിയിലെ ബാത്ത്രൂമിൽ ഒളിച്ചിരുന്ന വാച്ച്മാൻ മഹാൻ- കണ്ട് പിടിച്ച ഞാൻ മൊയ, കുറ്റക്കാരി. അയാളു ഒളിച്ചിരുന്നതിനു കാരണം എന്റെ ജാതി

6)വ്യാജജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച പേരിൽ ഗവണ്മെന്റ് തലത്തിൽ വിജിലൻസ്സ് അന്വേഷണംനേരിടുന്നു. Case no V-299/2020, Vigilance KIRTADS- 2 പേർ -അർഹതപ്പെട്ട പട്ടികജാതി സംവരണം ഉയർന്ന സമുദായങ്ങൾ തട്ടിയെടുക്കുന്ന അവർക്കെതിരെ ഞാൻ നിൽക്കുന്നതിനു കാരണം എന്റെ ജാതി

7)സർവ്വീസ്സിൽ നിന്നും ഡീബാറു ചെയ്ത വ്യക്തിയെ ഉപയോഗിച്ച് കുറവ കോളനിയിൽ വിജിലൻസ്സ് അന്വേഷണം നടത്തിയത് സംബന്ധിച്ച് സർക്കാർതലത്തിൽ നടക്കുന്ന അന്വേഷണം 29/09/18 ലെ കതിർവേലിന്റെ പരാതി. -അർഹതയുള്ള പട്ടികസമുദായാംഗത്തിനൊപ്പം നിൽക്കുന്ന എന്റെനിലപാടിനു കാരണം എന്റെ ജാതി

രാഷ്റ്റ്രീയ സ്വാധീനം വല്ലാതേറിയ പ്രതികളാണു. വലിയ ആൾക്കൂട്ടവും ക്രിമിനൽ സപ്പോർട്ടുമുണ്ട്. എന്നെ വേണ്ടപോലെ ഉപദ്രവിക്കുന്നുണ്ട്. എന്റെ കൂടെ നിൽക്കുന്ന മനുഷ്യരെയും ഉപദ്രവിക്കുന്നുണ്ട് എക്സ്റ്റീമിസ്റ്റു സംഘടനക്കരുടെ സപ്പോർട്ടുമുണ്ട് ഇവർക്കൊക്കെ. ഇവരെ ആരായാലും കുറ്റം റദ്ദാവുമോ?

ഇനിയും ക്രൈം നമ്പർ നൽകാം
വിവരാവകാശനിയമപ്രകാരം അപേക്ഷകൊടുക്കൂ.. മുഴുവൻ ഡീറ്റെയിൽസ്സും കിട്ടും. ഈ ക്രൈമിന്റെ മെറിറ്റിനു കാരണം എന്റെ ജാതിക്കാ തോട്ടമെന്നല്ലെ? മ്മ്ഹ് വിശ്വസിച്ച്

വാൽക്കഷണം: മെറിറ്റ് എന്നു കാണുമ്പോൾ തന്നെ ഓടി പിടീച്ച് സംവരണം എന്നും പറഞ്ഞ് വരരുത്. എനിക്ക് സംവരണത്തെ പറ്റി കൃത്യമായ നിലപാടുണ്ട്. മുന്നോക്ക സംവരണത്തോട് പരസ്യ എതിർപ്പിന്റെ പേരിൽ സർക്കാരുദ്ദ്യോഗസ്ഥനു കിട്ടേണ്ട ശാസനപോലും കിട്ടിയിട്ടുണ്ട്…

ഒരു മനുഷ്യൻ ജനിച്ച ജാതി അയാളുടെ ചോയ്സ്സല്ല. ഒരു പ്രത്യേക ജാതിയിൽ ജനിച്ചതിനാൽ മനുഷ്യരോട് എന്ത് ക്രൂരതയും നീതിരാഹിത്യവും ക്രൈമും കാണിക്കാം എന്തും പറയാമെന്നും തോന്നുന്നത് എല്ലാ മനുഷ്യർക്കും ബാധകമാണു. സ്വതന്ത്ര ജനാധിപത്യൈന്ത്യയിൽ ജീവിക്കുന്നതിനാൽ നിയമ ശരികളെയും എനിക്കുള്ള അവകാശങ്ങളെയും ജാതി ശ്രേണിയുടെ ഒരു പ്രത്യേക പടിയിൽ നിൽക്കുന്ന ഒരു ജാതിയിൽ ജനിച്ച് പോയതിനാൽ റദ്ദാക്കാമെന്നും രണ്ടു പേർ തമ്മിലെ വിയോജിപ്പിൽ ഒടുക്കം ഒന്നും പറയാനില്ലാതെ വരുമ്പോൾ നിങ്ങൾ എന്നൊട് എതിർക്കുന്നത് നിങ്ങൾ നായരായതിനാലാണെന്ന് പറയാനും എളുപ്പമാണൂ.

തീവ്രവാദി സംഘടനകളിൽ നിന്നും 25,000 വും 30,000 കൈപ്പറ്റി നടത്തുന്ന അത്തരം പെയിഡ് ജാതിക്കാത്തോട്ടങ്ങൾ കയ്യിൽ വെച്ചാൽ മതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close