INDIA

ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മില്‍ അഭിപ്രായ ഭിന്നത

പട്ന: തിരഞ്ഞെടുപ്പ് ഗോധയില്‍ നില്‍ക്കുന്ന ബിഹാറിലെ എന്‍ഡിഎ മുന്നണിക്ക് മറ്റൊരു തലവേദന കൂടി. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ തലവേദന.ജാതി സംവരണം ജനസംഖ്യയുടെ ആനുപാതികമായരിക്കുമെന്നും അത് തന്റെ അധികാരപരിധിയിലല്ലെന്നുമാണ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ക്കുമായി ജനസംഖ്യാടിസ്ഥാനത്തിലുള്ള സംവരണം എന്നത് മുന്‍നിര്‍ത്തിയായിരുന്നു നിതീഷ് കുമാര്‍ പ്രസംഗം. തന്റെ സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശത്തെ അനുകൂലിക്കുമ്പോള്‍ പുതിയ സെന്‍സസ് ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.സംവരണത്തെ തങ്ങളുടെ പാര്‍ട്ടി പിന്തണയ്ക്കുമ്പോള്‍ തന്നെ ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്.2021 ലെ സെന്‍സസ് ഡാറ്റയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് ഫെബ്രുവരിയില്‍ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ജാതി സംവരണം ജനസംഖ്യക്ക് ആനുപാതികമായിരിക്കണമെന്നാണ് അന്നും നിതീഷ് പറഞ്ഞിരുന്നത്.’നോക്കൂ … സംവരണത്തെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഞങ്ങള്‍ സംവരണത്തെ പിന്തുണയ്ക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ബിജെപി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്, ഞങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്’ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിതീഷ് കുമാറിന്റെ പ്രസ്താവന പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിതീഷിനെതിരെ ബിജെപി രഹസ്യനീക്കം നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സംവരണ വിഷയത്തിലെ ഭിന്നത. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിട്ട് പോലും ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ നിതീഷിന്റെ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. ജെഡിയു സ്ഥാനാര്‍ഥികള്‍ക്കെതിരെ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപിയെ മത്സരിപ്പിക്കുന്നതിന് പിന്നിലും ബിജെപിയാണെന്നാണ് ആരോപണം.ബിഹാറിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 28-ന് കഴിഞ്ഞു. നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി രണ്ടാമത്തേയും അവസാനഘട്ട തിരഞ്ഞെടുപ്പും നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close