INDIANEWSTop News

ജാമ്യത്തിലിറങ്ങിയ ഗർഭിണിയായ ഭാര്യയെ യുവാവ് വെടിവച്ച് കൊന്നു

ദില്ലി: നിസാമുദീനിൽ ജാമ്യത്തിലിറങ്ങിയ ഭാര്യയെ പട്ടാപ്പകൽ വീടിനു വെളിയിൽ വച്ച് യുവാവ് വെടി വച്ച് കൊന്നു. മയക്കുമരുന്ന് കടത്തിയ കേസിൽ ജയിലിലായ യുവതി ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരുന്നു. സൈന എന്ന യുവതിയെയാണ് ഭർത്താവായ വസീം ക്രൂരമായി കൊലപ്പെടുത്തിയത്.

ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വസീം യുവതിക്ക് നേരെ ഒരു ഡസനിലേറെ തവണ വെടിയുതിർത്തു എന്നാണ് കാണുന്നത്. സൈനയുടെ സഹായിയായ ഷാദത്തിനും വെടിയേറ്റിട്ടുണ്ട്. സൈന മുൻപ് ഷറഫത് ഷെയ്ഖ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടുകാരനും ഗുണ്ടാ സംഘത്തിൽ അംഗവുമായ ഷെയ്ഖ് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്റ്റ് (എം‌സി‌ഒ‌സി‌എ), മയക്കുമരുന്ന്,നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ‌ഡി‌പി‌എസ്) നിയമപ്രകാരം ജയിലിൽ ആണ്. ഒരു വര്ഷം മുൻപാണ് യുവതി വസീമിനെ വിവാഹം കഴിച്ചത്.

ഗർഭിണിയായതിനാൽ ജാമ്യം ലഭിച്ച യുവതി ശനിയാഴ്ച്ചയാണ് വീട്ടിലെത്തിയത്. എന്നാൽ സൈന ജയിലിലായ സമയം അവരുടെ സഹോദരിയുമായി വസീം ബന്ധം പുലർത്തിയിരുന്നു. ഇത് തുടരാൻ കഴിയാത്തതാകാം കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് ഭാഷ്യം,

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close