KERALANEWSTop News

ജാമ്യപേക്ഷയില്‍ അവധിക്കാല ബഞ്ചിനെ സമീപിക്കാന്‍ ബിനീഷിന് നിര്‍ദേശം; കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് അപേക്ഷ പരിഗണിക്കാതിരുന്നത്

ബെംഗളൂരു: കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും ഹൈക്കോടതിയെ ധരിപ്പിച്ച് ബിനീഷ് കോടിയേരി നല്‍കിയ ജാമ്യപേക്ഷയില്‍ അവധിക്കാല ബഞ്ചിനെ സമീപിക്കാന്‍ ബിനീഷിന് നിര്‍ദേശം. കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് അപേക്ഷ പരിഗണിക്കാതിരുന്നത്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോസ്‌ഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍, നാലാം പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ഹാജരാക്കി.

ജാമ്യഹർജി പരിഗണിച്ച ഘട്ടത്തിൽ തനിക്ക് രണ്ടു മണിക്കൂർ വാദിക്കാനുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയോട് പറഞ്ഞു. ബിനീഷ് 6 മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്മിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു. ബിനീഷ് ഏറെ നാളായി ജയിലിൽ ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജെയിലിൽ കിടക്കുന്നവർ ഉണ്ടെന്നു അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ ഓർമിപ്പിച്ചു. ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close