KERALANEWSTrending

ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ ശിവശങ്കറിന്റെ കസ്റ്റഡികാലാവധി നീട്ടി

കൊച്ചി: ജാമ്യാപേക്ഷ പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച വരെ എം ശിവശങ്കറിന്റെ കസ്റ്റഡികാലാവധി നീട്ടി.എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ ലഭ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.ഇതിന് പുറമെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല രഹസ്യരേഖകളും ശിവശങ്കര്‍ സ്വപ്നസുരേഷിന് വാട്‌സ്‌കൈ ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നുമാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍വ്യക്തമാക്കിയത്.

ബുധനാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കസ്റ്റഡിനീട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം.കസ്റ്റഡിയില്‍ ലഭിച്ച് ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡികാലാവധി നീട്ടിയ സാഹചര്യത്തില്‍ ഇരുവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close