INDIANEWSTop News

ജാർഖണ്ഡ് ബിജെപി നേതാവിന്റെ മകൾ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; വലതുകണ്ണ് ചൂഴ്‌ന്നെടുത്ത നിലയിൽ; പീഡനശേഷം ചെയ്ത കൊലപാതകമെന്ന് ബന്ധുക്കൾ; ഒരാൾ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയിൽ ബിജെപി നേതാവിന്റെ മകളെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാലിമതി വനത്തിനുള്ളിൽ വലത് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് പതിനാറുകാരിയുടെ മൃതദേഹം കണ്ടെടുത്തത്. ജൂൺ 7 മുതൽ പെൺകുട്ടിയെ കാണാതായാൽ പരാതി നൽകിയിരുന്നു.

ബുധബാർ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി. ജൂൺ 7 ന് രാവിലെ 10ന് വീട്ടിൽനിന്ന് ഇറങ്ങിയ ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നു കുടുംബം പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ബുധനാഴ്ചയാണ് വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.

സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ ഡേറ്റ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രദീപ് വിവാഹിതനാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. തുണി ഉപയോഗിച്ച് പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കുന്നതിനുമുൻപ് ക്രൂരമായി ഉപദ്രവിച്ചതായും പോലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ അക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുർന്ന് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കുതർക്കം ഉണ്ടായി. അതിനു ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നും പൊലീസ് അറിയിച്ചു. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ തെളിയിക്കാൻ പൊലീസ് അന്വേഷണത്തിൽ കഴിഞ്ഞില്ലെങ്കിൽ പാർട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാഹ്ദിയോ പറഞ്ഞു. ഇന്നലെ വൈകിട്ട് തന്നെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close