Breaking NewsINDIATop News

ജിമ്മുകളും യോഗ സെന്ററുകളും ഇന്നുമുതല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: അണ്‍ലോക്ക് 3യുടെ ഭാഗമായി രാജ്യത്ത് ജിമ്മുകള്‍ക്കും യോഗാ കേന്ദ്രങ്ങള്‍ക്കും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. തീവ്ര നിയന്ത്രിത മേഖലകളിലെ ജിമ്മുകള്‍ക്കും യോഗ സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. കേന്ദ്രം പുറത്തിക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം പ്രവര്‍ത്തനം.കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സമയം ക്രമീകരിക്കണം അടക്കമുള്ള നടപടികള്‍ സ്വാകരിക്കണമെന്ന് മാര്‍?ഗ നിര്‍ദേശത്തില്‍ പറയുന്നു. ഓരോ ബാച്ചിനും ഇടയില്‍ പതിനഞ്ചു മുതല്‍ മുപ്പതു മിനിറ്റ് വരെയുള്ള ഇടവേള വേണം.
ഈ സമയം അണുനശീകരണ, ശുദ്ധീകരണ പ്രവൃത്തികള്‍ നടത്തണം. വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തില്‍ വേണം ക്രമീകരണം. ആറടി അകലത്തില്‍ വേണം ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍.95 ശതമാനത്തില്‍ താഴെ ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്.മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോള്‍ ശ്വസന പ്രശ്നം അനുഭവപ്പെടുന്നവര്‍ മുഖമറ ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതോ കൈകള്‍ കഴുകുന്നതോ നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ജിമ്മുകളിലോ യോഗ കേന്ദ്രങ്ങളിലോ പോവരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Tags
Show More

Related Articles

Back to top button
Close