CULTURALNEWSTop News

ജിയോഗ്ലിഫുകളിലൂടെ

മലമുകളില്‍ ഒരു പൂച്ചയെന്നത് അത്ര പുതുമയുള്ള വിഷയമല്ല. എന്നാല്‍, ആ പൂച്ചയുടെ പ്രായം 2000 ആണെന്ന് കേള്‍ക്കുമ്പോഴോ?അതൊരല്‍പ്പം കൗതുകമുണര്‍ത്തുന്ന കാര്യം തന്നെയാണ്.ഇനി ഉയരുന്ന അടുത്ത ചോദ്യം 2000 വര്‍ഷം ഒരു പൂച്ച ജീവിച്ചിരിക്കുമോ എന്നാകും.സംശയിക്കേണ്ട ഈ പൂച്ചയ്ക്ക് ജിവനില്ലെങ്കിലും ഇതിന് പിന്നില്‍ ആകാംഷ ഉണര്‍ത്തുന്ന നിരവധി സംഭവങ്ങള്‍ വേറെയുമുണ്ട്.നാസ്‌ക മരുഭൂമിയിലെ പര്‍വതത്തിനു മുകളിലാണ് ഗവേഷകര്‍ 121 അടി ഉയരമുള്ള പൂച്ച മാതൃകയെന്ന കലാസൃഷ്ടി കണ്ടെത്തിയത്.

ഇത് ബിസി 200 നും ക്രിസ്തുവിന് മുമ്പ് 100 നും ഇടയിലുള്ള കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്നു. ഇതുവരെ നാസ്‌കയില്‍ നിന്ന് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന ജിയോഗ്ലിഫാണ് ഇത്. ”ഈ ചിത്രം കഷ്ടിച്ച് മാത്രമേ കാണാനാന്‍ പറ്റുകയുള്ളൂ. കുത്തനെ ചരിവിലുള്ള സ്ഥലവും പ്രകൃതിദത്തമായ മണ്ണൊലിപ്പിന്റെ ഫലവുമായി ഈ ജിയോഗ്ലിഫ് മാഞ്ഞ് തുടങ്ങുകായായിരുന്നു.’എന്നാണ് സംഭവത്തെക്കുറിച്ച് പെറുവിലെ സാംസ്‌കാരിക മന്ത്രാലയം അഭിപ്രായപ്പെട്ടത്.

പര്‍വതത്തിനു മുകളിലേക്ക് സന്ദര്‍ശകര്‍ക്കുള്ള വഴി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് കണ്ടെത്തല്‍ നടന്നത്. പ്രാചീന കാലത്ത് പ്രത്യേകതരം പാറ ഉപയോഗിച്ചാണ് പൂച്ചയുടെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെ ജിയോഗ്‌ളിഫെന്നാണ് പൊതുവില്‍ പറയുക. പുരാതന കാലത്ത് പാരാക്കാസ് സമൂഹത്തിലാണ് ഇത്തരം കലാസൃഷ്ടികള്‍ കണ്ടിട്ടുള്ളതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഇപ്പോള്‍ ചിത്രത്തിന്റെ കുറച്ചുമാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. സ്ഥലത്തിന്റെ ചരിവും മണ്ണൊലിപ്പും കാരണം രൂപം പലയിടത്തും അപ്രത്യക്ഷമാവുകയാണ്. ഇത് സംരക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പുരാവസ്തു വകുപ്പ് പറയുന്നു. എന്തായാലും പൂച്ച മല ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

പുതുതായി കണ്ടെത്തിയ പൂച്ചയ്ക്ക് മുമ്പ് പുരാവസ്തു ഗവേഷകര്‍ ഒരു ഓര്‍ക്ക തിമിംഗലത്തെ ചിത്രീകരിക്കുന്ന കൊത്തുപണികള്‍ കണ്ടെത്തിയിരുന്നു. അത് കഴിഞ്ഞ് ഒരു ഹമ്മിംഗ് ബേര്‍ഡിനെയും ഒരു കുരങ്ങിന്റെയും ജിയോഗ്ലിഫുകള്‍ കണ്ടെത്തി. പര്‍വതങ്ങളുടെ ഇരുണ്ട ഭൂമിയില്‍ നിന്ന് മണ്ണ് ചുരണ്ടിയ പുരാതന പെറുവിയക്കാരാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കാലഘട്ടത്തില്‍ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ വേണ്ടി നിര്‍മ്മിച്ചതാകാമിനെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ചിലര്‍ ഇത് പുരാതനകാലത്തെ വിശ്വാസങ്ങളുടെ ഭാഗമാണെന്ന് വാദിക്കുന്നു.

വടക്കന്‍ കസാക്കിസ്ഥാനില്‍ കണ്ടെത്തിയ 90 മീറ്റര്‍ മുതല്‍ 400 മീറ്റര്‍ വരെ നീളമുള്ള വലിയ തോതിലുള്ള മണ്ണിലെ വരകള്‍ തുര്‍ഗായിയിലെ ജിയോഗ്ലിഫ്‌സ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഒരു വലിയ ഛായാചിത്രം ഒരു കൃഷിയിടത്തില്‍ സൃഷ്ടിക്കപ്പെട്ടു. അത് ഒരു വിമാനത്തില്‍ നിന്ന് മാത്രമേ കാണാനാകൂ.

എട്ട് കാലിയുടെ രൂപത്തോടെയുള്ള ഈ ഭീമാകാരമായ ജിയോഗ്ലിഫ് കണ്ടെത്തിയത് പെറുവിലെ നാസ്‌കയില്‍ തന്നെയാണ്.

1987 ല്‍ കണ്ടെത്തിയ ജിയോഗ്ലിഫ്. ഒരു മാനിന്റെ രൂപത്തിലുള്ള ഈ ജിയോഗ്ലിഫിലെ വെളുത്ത പ്രദേശത്ത് വെള്ളമണലാണ് ഉള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close