BIZINDIA

ജിയോയുടെ ലാഭത്തില്‍ കുതിക്കുമ്പോള്‍ റിലയന്‍സ് കിതയ്ക്കുന്നു

ന്യൂഡല്‍ഹി:മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 9,567 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,262 കോടി രൂപയെക്കാള്‍ 15 ശതമാനം കുറവ്. വരുമാനം 1.56 ലക്ഷം കോടിയില്‍നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു.അതേസമയം, റിലയന്‍സിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോയുടെ ലാഭം മൂന്നു മടങ്ങ് വര്‍ധിച്ചു. 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 2,844 കോടി രൂപയായാണ് ജിയോയുടെ അറ്റാദായം ഉയര്‍ന്നത്.മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 990 കോടിയായിരുന്നു. വരുമാനം 33 ശതമാനം ഉയര്‍ന്ന് 17,481 കോടിയിലെത്തി.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close