INDIANEWS

ജില്ലാഭരണകൂടത്തിൻറെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃരെത്തി തടഞ്ഞു;ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ക്ഷേത്രപരിസരത്ത് വിവാഹചടങ്ങ് സംഘിപ്പിച്ചവർക്കെതിരെ നടപടിയുമായി ബംഗളൂരു പൊലീസ്

ബംഗളൂരു: രാജ്യത്ത് കൊവി‍ഡ് അതിതീവ്ര വ്യാപനത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണങ്ങൾ ഒരുവശത്ത് അധികൃതർ കടുപ്പിക്കുമ്പോൾ മറുവശത്ത് അത് ലംഘിക്കുകയാണ് ജനങ്ങൾ.അനുദിനം രേഖപ്പെടുത്തുന്ന ഇത്തരം പരാതികളിലേക്ക് ഒന്നുകൂടി.

കൊവിഡ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ക്ഷേത്രപരിസരത്ത് വിവാഹചടങ്ങ് സംഘിപ്പിച്ചവർക്കെതിരെ നടപടിയുമായി ബംഗളൂരു പൊലീസ്. ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം നടന്നത്. ബംഗളൂരു പൊലീസും ബംഗളൂരു സിറ്റി കോർപ്പറേഷൻ അധികൃതരും നടത്തിയ പരിശോധനക്കിടെയാണ് ലംഘനം കണ്ടെത്തിയത്.കൊവിഡ് വ്യാപനം മൂലം ബംഗളൂരുവിൽ പൊതു സ്ഥലങ്ങളിൽ വിവാഹ ചടങ്ങുകൾ പാടില്ലെന്ന നിർദ്ദേശം നിലനിൽ‌ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിൻറെ ഓഡിറ്റോറിയത്തിൽ നാല് വിവാഹ ചടങ്ങുകൾ ഒരു ദിവസം നടന്നത്. ജില്ലാഭരണകൂടത്തിൻറെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃരെത്തി തടയുകയായിരുന്നു. വിവാഹ ചടങ്ങ് നടത്തിയവർക്കെതിരെ കർണാടക പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close