INDIATop News

ജി എസ് ടി നഷ്ടപരിഹാര വിതരണം പ്രതിസന്ധിയിൽ കേന്ദ്ര-സംസ്ഥാന തർക്കം മൂർച്ഛിക്കുന്നു

പ്രസാദ് നാരായണൻ
തിരുവനന്തപുരം: ജിഎസ് ടി നഷ്ടപരിഹാരം നടപ്പു സാമ്പത്തിക വർഷത്തിൽ പൂർണ്ണതോതിൽ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് കേന്ദ്ര ഭരണവും സംസ്ഥാന സംസ്ഥാനങ്ങളുമായി പുതിയ ഭരണഘടനാ തർക്കത്തിന് വേദിയാകുന്നു. ജി എസ് ടി നടപ്പിലാക്കി ആദ്യ അഞ്ച് വർഷം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം” നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിരുന്നു. ചില പരോക്ഷ” നികുതികൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനത്തിന് ഉണ്ടായിരുന്ന അധികാരം ജി എസ് ടി നിയമം വന്നതോടുകൂടി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് ആണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരുന്നത്.

ഈ നഷ്ട പരിഹാര സംവിധാനം ജിഎസ്ടി നിയമത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സാമ്പത്തിക നിലയിൽ ഈ നഷ്ടപരിഹാരം മുൻ വർഷത്തെപ്പോലെ നൽകാനാവില്ല എന്നാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുൻപാകെ ധനകാര്യ സെക്രട്ടറി പറഞ്ഞത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനിച്ച നാല് മാസത്തിനുശേഷം മാർച്ച് 31 വരെയുള്ള കുടിശ്ശിക 13,806 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രം തയ്യാറായതിന് പിന്നാലെയാണ് ധനകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മമതാബാനർജി രംഗത്തുവന്നു. കേന്ദ്രത്തിലെ ഇപ്പോഴത്തെ നീക്കം ഭരണഘടന വ്യവസ്ഥ യായ ഫെഡറൽ സംവിധാനത്തിന് എതിരായുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോക്ടർ തോമസ് ഐസക്കും വിലയിരുത്തുന്നു.

Tags
Show More

Related Articles

Back to top button
Close