NEWSTrendingWORLD

ജി.സി.സി ഉച്ചകോടി;ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ബിന്‍ അല്‍ഥാനി സൗദിയിലെത്തി

ഖത്തര്‍: ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുക്കാനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ബിന്‍ അല്‍ഥാനി സൗദിയിലെത്തി. സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത്. 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അയല്‍ രാജ്യങ്ങളും ഈജിപ്തും ചേര്‍ന്ന് ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം പിന്‍വലിക്കുന്നതിനായി 13 ഉപാധികള്‍ ചതുര്‍രാജ്യങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ഖത്തര്‍ അംഗീകരിച്ചില്ല. ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉച്ചകോടിയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഖത്തര്‍ അമീര്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്ര തലവന്മാര്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരിട്ട് ക്ഷണക്കത്തയച്ചിരുന്നു.യു.എസ് പ്രസിഡന്റിന്റെ ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖത്തറും സൗദി അറേബ്യയും അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനമായത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close