NEWSWORLD

ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന് റിയാദില്‍

റിയാദ്:ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദില്‍ തുടക്കമാകും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കര്‍മ പദ്ധതി യോഗം ചര്‍ച്ച ചെയ്യും. 20 രാഷ്ട്രത്തലവന്മാരും ഓണ്‍ലൈനില്‍ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക. വൈകിട്ട് നാലുമണിക്ക് വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കും.

ഇന്ത്യന്‍ സമയം വൈകിട്ട് നാലു മണിയോടെയാണ് സൗദി ആദ്യമായി അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം. സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹിന്റെ ആമുഖ പ്രഭാഷത്തോടെ പ്രധാന ചര്‍ച്ചകള്‍ തുടങ്ങും. വൈകീട്ട് ആറര മണിക്ക് ഉച്ചകോടിയില്‍ ലോക നേതാക്കള്‍ സംബന്ധിക്കും. ഉച്ചകോടിയുടെ ഭാഗമായുള്ള ചര്‍ച്ചയില്‍ കോവിഡ് വാക്‌സില്‍ കണ്ടെത്താനുള്ള ധനസഹായം യുഎന്‍ അഭ്യര്‍ഥിച്ചിരുന്നു.

ഇതിനു പുറമെ ലോക സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള കര്‍മ രേഖയും ഉച്ചകോടി തയ്യാറാക്കും. കടബാധ്യതയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടവിന് ആറുമാസം കൂടി ഗ്രൂപ്പ് 20 സാവകാശം നല്‍കിയിട്ടുണ്ട്. നാളെ വൈകിട്ട് ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ സൗദി ധനകാര്യ മന്ത്രി നടത്തുക. രാഷ്ട്രത്തലവന്മാര്‍ ഓണ്‍ലൈനിലാണ് ഉച്ചകോടിയില്‍ സംബന്ധിക്കുക. ഗ്രൂപ്പ് ഫോട്ടോക്ക് സാധ്യതയില്ലാത്ത സാഹചര്യത്തില്‍ റിയാദിലെ ദിരിയ്യ പൈതൃക കോട്ടയില്‍ വിര്‍ച്വലായി ഗ്രൂപ്പ് ഫോട്ടോ അനാവരണം ചെയ്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close