
തിരുവനന്തപുരം:മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത തിരുമേനിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുശോചിച്ചു.
സാമൂഹിക തിന്മകള്ക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സുത്യര്‍ഹമായ പങ്ക് അദ്ദേഹം വഹിച്ചു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടി അദ്ദേഹം ജീവിതം മാറ്റിവച്ചു.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ വേര്‍പാട് സമൂഹത്തിന് വരുത്തിയ നഷ്ടം വളരെ വലുതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.