INDIANEWSTop News

ജീവനക്കാരുടെ അനാസ്ഥ; ഇറ്റാനഗറിൽ മൃഗശാല ജീവനക്കാരനെ കടുവ കൊലപ്പെടുത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശ് ഇറ്റാനഗറിലെ വന്യജീവിസങ്കേതത്തിൽ മൃഗശാല ജീവനക്കാരനെ കടുവ കൊലപ്പെടുത്തി. ആസാമിലെ ധെക്യാജൂളി സ്വദേശിയായ പൌലോഷ് കര്‍മാക്കര്‍ എന്ന 35വയസുകാരനെയാണ് ഈറ്റനഗറിലെ മൃഗശാലയിലെ ചിപ്പി എന്ന പെണ്‍ കടുവ ആക്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കടുവകൂട്ടിലെ കുളം വൃത്തിയാക്കുവാന്‍ കയറിയതായിരുന്നു ഇദ്ദേഹം എന്നാണ് മൃഗശാല ക്യൂറേറ്റര്‍ അറിയിച്ചത്.

കടുവയുടെ വിരഹകേന്ദ്രമായ പ്രധാന കൂട്ടിലേക്ക് ജീവനക്കാര്‍ കയറുമ്പോള്‍ കടുകളെ അടുത്തുള്ള മറ്റൊരു കൂട്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ മാറ്റിയ കൂടുകള്‍ തുറന്നിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലായി. മാറ്റിയ കൂട്ടിലേക്കുള്ള മൂന്ന് വാതിലുകളും അടച്ചിട്ടില്ലായിരുന്നെനും അതുവഴി രക്ഷപെട്ട കടുവയാണ് പൗലോഷിനെ ആക്രമിച്ചതെന്നുമാണ് നിഗമനം. ദേഹം മുഴുവന്‍ മുറിവോടെ കണ്ടെത്തിയ പൌലോഷിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു. മൃഗശാലയിലെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.

മൃഗ പരിപാലകരില്‍ നിന്നും സംഭവിച്ച തെറ്റാണ് ഇത്തരത്തില്‍ ഒരു അപകടത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തിൽ വ്യക്‌തമാകുന്നത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയും പൂര്‍ത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close