NEWSTECH

ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കി മൈക്രോസോഫ്റ്റ്

സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാര്‍ക്ക് നല്‍കാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്വെയര്‍ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു.എന്നാല്‍ തുടര്‍ന്നങ്ങോട്ടും താല്പര്യമുള്ളവര്‍ക്ക് സ്ഥിരമായി വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ അവസരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വര്‍ക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.അടുത്ത വര്‍ഷം ജനുവരി വരെ യു.എസിലെ ഓഫീസുകള്‍ തുറക്കാന്‍ മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ റിപ്പോര്‍ട്ട് ചെയുന്നു. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് സ്ഥിരമായി ജോലിചെയ്യാനുള്ള അവസരം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ച. എന്നാല്‍ ഭൂരിഭാഗം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുകയാണെങ്കില്‍ കമ്പനിയ്ക്ക് ഓഫീസുകള്‍ ഒഴിവാക്കേണ്ടി വരും.’പുതിയ രീതിയില്‍ ചിന്തിക്കാനും, ജീവിക്കാനും പ്രവര്‍ത്തിക്കാനും കോവിഡ് പശ്ചാത്തലം നമ്മളെല്ലാവരെയും പഠിപ്പിച്ചു. അതുപോലെ തന്നെ ബിസിനസ് താല്‍പര്യങ്ങള്‍ക്കൊപ്പം ജീവനക്കാരുടെ താത്പര്യങ്ങള്‍ക്കും കമ്പനി പ്രാധാന്യം നല്‍കുന്നുണ്ട്. കഴിയുന്നത്ര വ്യക്തിഗത വര്‍ക്ക്‌സ്‌റ്റൈലുകളെ പിന്തുണയ്ക്കുന്നതിനും ഞങ്ങളുടെ ഭാഗത്തു നിന്നുള്ള പിന്തുണയുണ്ടാകും ‘ മൈക്രോസോഫ്റ്റിന്റെ ചീഫ് പീപ്പിള്‍ ഓഫീസര്‍ കാത്ലീന്‍ ഹൊഗാന്‍ ജീവനക്കാര്‍ക്ക് അയച്ച കുറിപ്പില്‍ പറയുന്നു.ഓ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close