KERALANEWSTop News

ജൂഡോ പരിശീലനത്തിനിടെ പരിക്കേറ്റ ഏഴു വയസ്സുകാരന്‍ മരിച്ചു; മരണം 70 ദിവസം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം; പരിശീലകനെതിരെ കൊലപാതകക്കുറ്റം

തായ് വാൻ: ജൂഡോ പരിശീലനത്തിനിടെ പരിക്കേറ്റ ഏഴു വയസ്സുകാരന്‍ മരിച്ചു. പരിക്കേറ്റ് 70 ദിവസം അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് തായ് വാൻ സ്വദേശിയായ ഏഴുവയസുകാരന്‍ മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ പരിശീലനത്തിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റത്. കഷ്ടിച്ച് പ്രാഥമിക പരിശീലനം മാത്രം നേടിയ കുട്ടിയെ പരിശീലകനും സഹപാഠികളും 27 തവണയോളം നിലത്തെറിയുകയായിരുന്നു.

പാചകവാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടർ വില 25 രൂപ 50 പൈസ’ വാണിജ്യ സിലണ്ടറുകൾക്ക് 80 രൂപ വീതം വർധനവ്

തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റ് കോമയിലായ കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇത്ര ദിവസം തള്ളി നീക്കിയത്. സംഭവത്തില്‍ അറുപത് വയസ് പ്രായമുള്ള പരിശീലകനെതിരെ കേസ് എടുത്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും ശാരീരിക അക്രമത്തിനും പോലീസ് കസ്റ്റഡിയിലെടുത്ത പരിശീലകന്‍ വന്‍തുക കെട്ടിവച്ച ശേഷം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന്‍ കൂടി നൽകി കേന്ദ്രം

കുട്ടി മരണപ്പെട്ടതോടെ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന. അമ്മയുടെ സഹോദരനൊപ്പമായിരുന്നു കുട്ടി ജൂഡോ പരിശീലനത്തിന് എത്തിയിരുന്നത്. ചെറിയ പ്രായത്തിലെ ജൂഡോ പരിശീലനം കുട്ടിക്ക് അപകടകരമാണെന്ന് വാദിച്ച അമ്മയുടെ സഹോദരന്‍ പരിശീലന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു.

കെ മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍; രാഹുലിന്റെ പോസ്റ്റിനു താഴെ ‘കമന്റ് ക്യാംപെയ്‌ൻ’

പരിശീലനത്തിനിടെ കുട്ടിയെ സഹപാഠികളും പരിശീലകനും നിലത്തെറിയുന്നതും ഇത്തരത്തില്‍ ചിത്രീകരിച്ചിരുന്നു. കുട്ടി ബുദ്ധിമുട്ടുന്നത് കണ്ട ബന്ധുവാണ് പരിശീലനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. മയങ്ങി വീണ കുട്ടി വൈകാതെ കോമാവസ്ഥയിലാവുകയായിരുന്നു. എന്നാല്‍ അബോധാവസ്ഥ അഭിനയിക്കുകയാണ് എന്നായിരുന്നു പരിശീലകന്‍ പറഞ്ഞത്.

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര; പദ്ധതി ആഗസ്റ്റ് ആദ്യവാരം മുതൽ

ഇതോടെ ബന്ധു കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിന്റെ പ്രാധമിക അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയായിരുന്നു പരിശീലകന്‍ കുട്ടികള്‍ക്ക് ജൂഡോ പരിശീലിപ്പിച്ചിരുന്നതെന്നും കണ്ടെത്തിട്ടുണ്ട്.








Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close