MoviesTrending

‘ജെലാറ്റോ’ ഒരു ഐസ്‌ക്രീം പ്രണയ കഥ

അവതരണ മികവു കൊണ്ടും ചിത്രീകരണ രീതി കൊണ്ടും, ‘ജെലാറ്റോ’ എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ജനശ്രദ്ധ നേടുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരുക്കിയ ഈ ചിത്രം ഒരു ഐസ്‌ക്രീം പാര്‍ലറും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളുമാണ് മുന്നോട്ട് വയ്ക്കുന്നത്.ജെലാറ്റോ കൈകാര്യം ചെയ്യുന്ന വിഷയം പ്രണയവും, ഇന്നത്തെ പ്രണയിതാക്കള് നേരിടുന്ന ചില പ്രശ്‌നങ്ങളുമാണ്.

റിലെമൈന്‍ഡ് എന്റര്‍ടൈമെന്റ്‌സ് എന്ന യുടൂബ്-ചാനല്‍ പ്രണയ ദിനമായ ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഏഴായിരത്തിലധികം ആരാധകരാണ് ഇപ്പോള്‍ ഉള്ളത്.
ചിത്രത്തിന്റെ സംവിധായകന്‍ പ്രണയ് ഛായാഗ്രഹണം കൂടി നിര്‍ഹിക്കുമ്പോള്‍, കഥ തിരക്കഥ സംഭാഷണം തയ്യറാക്കിയിരിക്കുന്നത് ദേവദത്ത് എസ്സ് ആണ്. പ്രണയ നിമിഷങ്ങള് കൂടുതല് മികവുറ്റതാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സംഗീത സംവിധായകന്‍ അലന്‍ ജോസഫ് ഏറെഅഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ക്രിയേറ്റിവ് സൗണ്ട് മേക്കേര്‍സ് എന്ന ബാനറില്‍ ഫെലിക്‌സ് ടോം, അമല്‍ സതീഷ് എന്നിവരാണ് ചിത്രത്തിന്റെ ശബ്ദ മേഖല കൈകാര്യം ചെയ്തിരിക്കുന്നത്.. ചിത്രത്തിന്റെ കഥാപാത്ര പോസ്റ്റര്‍ അടക്കമുള്ള പോസ്റ്റര്‍ നിര്‍വഹിച്ചിരിക്കുന്നത് ഗോകുല്‍ മനോജാണ്. ചിത്രത്തിന്റെ സഹസംവിധാനം നിര്‍ഹിച്ചിരിക്കുന്നത് അശ്വിന്‍.ജെ ആണ്.

പാല – ചേര്‍പ്പുങ്കലില്‍ 2 ദിവസം കൊണ്ട് ആണ് ജെലാറ്റോടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പിന്നീട് കൊറോണ മഹാമാരി കാരണം ഇതിലെ ചില രംഗങ്ങളുടെ ചിത്രീകരണം നീണ്ടു പോയിരുന്നു. അവയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി സാങ്കേതിക കുറവുകള്‍ എല്ലാം തന്നെ പരിഹരിച്ച് 2021 ഫെബ്രുവരി 14 നാണ് ചിത്രം പുറത്തിറങ്ങിയത്. അശ്വിന് രാജ്, മേഘന രഞ്ജിത്, കാ ര്‍ത്തിക് ശ്രീകുമാര്‍, ജോസ് എലവുങ്കല്, രഞ്ജിത് കോവിലകം, ദേവിക എസ്സ്, നന്ദനു കെ പ്രമോദ്, അനഘ വേണുഗോപാല്‍, അശ്വിന് ജെ, ഊര്‍മിള ജ്യോതിലാല്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. അഭിനേതാക്കളുടെ പേരുതന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും നല്കിയിരിക്കുന്നതെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close