MoviesTrending

ജെല്ലിക്കെട്ടിന് ഓസ്‌കര്‍ എന്‍ട്രി

ന്യൂഡൽഹി :ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന് ഓസ്‌കര്‍ എന്‍ട്രി. അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. 2011ന് ശേഷം ഇന്ത്യയുടെ ഓസ്കാർ എൻട്രിയാകുന്ന ആദ്യ മലയാള ചിത്രമാണിത്. 93ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ജെല്ലിക്കെട്ടിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

ഒരു പോത്തിന് പിന്നാലെ പായുന്ന ഒരു ജനതയുടെ കഥയാണ് ജെല്ലിക്കെട്ടിന്റെ ഇതിവൃത്തം. ഒട്ടനവധി ദേശീയ,​ സംസ്ഥാന അംഗീകാരങ്ങൾ സ്വന്തമാക്കിയ ജെല്ലിക്കെട്ട് ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമാ ലോകത്തിന് അഭിമാന നിമിഷമാണ്. 2011ൽ ആദാമിന്റെ മകൻ അബുവിനായിരുന്നു ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്. 1997ൽ മോഹൻലാൽ ചിത്രം ‘ ഗുരു ‘വിനും മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്കാർ എൻട്രി ലഭിച്ചിരുന്നു.

വില്ലേജ് റോക്ക് സ്റ്റാർസ്, ന്യൂട്ടൺ, കോർട്ട്, വിസാരണൈ, ബർഫി, ഇന്ത്യൻ, പീപ്‌ലി ലൈവ് തുടങ്ങിയവയാണ് ഓസ്കാർ എൻട്രി ലഭിച്ച മറ്റ് ശ്രദ്ധേയ ഇന്ത്യൻ ചിത്രങ്ങൾ. ‘ മികച്ച വിദേശ ഭാഷ ചിത്രം ( Best Foreign Language Film) ‘ എന്ന കാറ്റഗറി കഴിഞ്ഞ തവണയാണ് ‘ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം ( Best International Feature Film ) ‘ എന്ന് പുനർ നാമകരണം ചെയ്തത്. 93–ാമത് ഓസ്കർ പുരസ്കാരങ്ങൾ ഏപ്രിൽ 25നാണ് പ്രഖ്യാപിക്കുക.കഴിഞ്ഞ വർഷം സോയാ അക്തർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ ഗല്ലി ബോയ് ‘ യ്ക്കായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ലഭിച്ചത്. എന്നാൽ ചിത്രത്തിന് നോമിനേഷനിൽ ഇടം നേടാനായിരുന്നില്ല.2002 ൽ ആണ് അവസാനമായി ഒരു ഇന്ത്യൻ ചിത്രം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള നോമിനേഷനിൽ ഒരു ഇന്ത്യൻ ചിത്രം ഇടം നേടിയത്. അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ആമിർ ഖാൻ നായകനായ ‘ ലഗാൻ ‘ ആയിരുന്നു അത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close