INDIA

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് അടുത്തയാഴ്ചത്തേക്ക് കേസ് മാറ്റിയത്. ഷര്‍ജില്‍ ഇമാമിന്റെ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ അസം, മണിപ്പൂര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് സര്‍ക്കാറുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റി ഒറ്റ അന്വേഷണ സംഘത്തിന് കീഴിലാക്കാന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയില്‍ ഷര്‍ജില്‍ ഇമാം ആവശ്യപ്പെട്ടത്. അഞ്ച് എഫ്.ഐ.ആര്‍ ആണ് ഷര്‍ജിലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രാജദ്രോഹ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.നിലവില്‍ ഗുവാഹത്തി ജയിലിലാണ് ഷര്‍ജില്‍ ഇമാം ഉള്ളത്.

Tags
Show More

Related Articles

Back to top button
Close