INDIANEWS

ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്


കൊല്‍ക്കത്ത:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്.അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. കൊല്‍ക്കത്തയിലെ സൗത്ത് 24 പര്‍ഗാനയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചായിരുന്നു ആക്രമണം. നഡ്ഡയുടെ വാഹനത്തിന് പുറമേ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയുടെ വാഹനത്തിന് നേരെയും അക്രമണമുണ്ടായി.
ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ബംഗാളില്‍ വര്‍ദ്ധിച്ചുവരുന്ന നിയമരാഹിത്യത്തിന്റെയും അസഹിഷ്ണുതയുടെയും ഉദാഹരണമാണ് അക്രമമെന്നും ജെ.പി നഡ്ഡ പറഞ്ഞു.

അക്രമികളെ അഴിഞ്ഞാടാന്‍ പൊലീസ് അനുവദിച്ചുവെന്നും, ജെ.പി നഡ്ഡയ്ക്ക് സുരക്ഷ നല്‍കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പൊലീസിനെയും കുറ്റപ്പെടുത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും രഗത്തെത്തി.പാര്‍ട്ടിക്ക് പങ്കില്ലെന്നും ബിജെപിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടിഎംസി നേതാവ് മദന്‍ മിത്ര വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close