KERALANEWS

ജെ.പി. നഡ്ഡ ഇന്ന് കേരളത്തിലെത്തും, ‘മിഷന്‍ കേരള’ പ്രചരണ പരിപാടിക്ക് തുടക്കമാവും

തിരുവനന്തപുരം:ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇന്ന് കേരളത്തിലെത്തും.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജെ.പി. നഡ്ഡ ഇന്ന് തുടക്കമിടും. ഉച്ചയ്ക്ക് പന്ത്രണ്ടിന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന നഡ്ഡയ്ക്ക് വിപുലമായ സ്വീകരണം നല്‍കും. തിരുവനന്തപുരത്തും തൃശ്ശൂരുമായി വിവിധയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

ബി.ജെ.പി ദേശീയ അധ്യക്ഷനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ജെ.പി. നഡ്ഡയെ സ്വീകരിക്കാന്‍ തലസ്ഥാനത്ത് വന്‍തയാറെടുപ്പുകളാണ്്. മിഷന്‍ കേരള എന്ന പേരിലാണ് പ്രചാരണ പരിപാടി. തിരുവനന്തപുരത്ത് പൊതുസമ്മേളനമില്ലെങ്കിലും വിവിധ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ജയിച്ച അംഗങ്ങളുടെ യോഗമാണ് പ്രധാനം. വിവിധ സംഘടനാനേതാക്കളുമായും ചര്‍ച്ചയുണ്ടാകും. വൈകുന്നേരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം. തിരുവനന്തപുരത്തും തൃശ്ശൂരും പാര്‍ട്ടി മണ്ഡലം ചുമതലയുള്ളവരുടെ യോഗവും വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമിതി രൂപീകരണവും ഉണ്ടാകും. തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുംജെ.പി.നഡ്ഡയുടെ സന്ദര്‍ശനത്തിന് ശേഷം കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി തമിഴ്‌നാട് ഘടകം മുന്‍അധ്യക്ഷന്‍ സി.പി. .രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എഴുപതുമണ്ഡലങ്ങളില്‍ പോയി ഒരുക്കങ്ങള്‍ വിലയിരുത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close