Breaking NewsSPORTS

ജോക്കോവിച്ചിനെ യുഎസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് അയോഗ്യനാക്കി. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ലൈന്‍ റഫറിയുടെ നേരെ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് താരത്തിന്റെ നാടകീയ പുറത്താകല്‍. സ്പാനിഷ് താരം പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നില്‍ക്കെയാണ് സംഭവം നടന്നത്.ആദ്യ സെറ്റില്‍ 5-6 ന് പാബ്ലോ മുന്നേറിയപ്പോള്‍ പോയിന്റ് നഷ്ടപ്പെട്ട നിരാശയില്‍ റാക്കറ്റില്‍ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ലൈന്‍ റഫറിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടനെ അവര്‍ക്കരികിലേക്ക് ഓടിയെത്തി ആശ്വസിപ്പിക്കുകയായിരുന്നു താരം. സംഭവത്തെതുടര്‍ന്ന് മത്സരത്തില്‍ പാബ്ലോ ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close