ജോണ്സണ് & ജോണ്സണ് കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിന് പരീക്ഷണം നിര്‍ത്തിവച്ചു

വാഷിംഗ്ടണ്‍: ജോണ്സണ് & ജോണ്സണ് കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിന് പരീക്ഷണം പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുന്‍കരുതല്‍ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി.”ഞങ്ങള്‍ താല്‍ക്കാലികമായി മനുഷ്യരിലെ കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണ്. അമേരിക്കയില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. പരീക്ഷണം നടത്തുന്ന മറ്റ് രാജ്യങ്ങള്‍ അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്.”അപകടകരമായ പ്രവണത”, മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒകൊവിഡ് വന്നുപോകട്ടെയെന്നും, അങ്ങനെ കൂട്ടത്തോടെ കൊവിഡ് വരുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണ തെറ്റെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കുന്നു. രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം തന്നെ അപകടകരവും അധാര്‍മികവുമാണ്. ”വാക്സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. വാക്സിനേഷന് ഭൂരിപക്ഷം പേരിലും എത്തിയാല്‍, ബാക്കി ആളുകളില്‍ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കല്‍പ്പം തന്നെ തെറ്റാണ്”, ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദനോം ഗെബ്രയേസസ് പറയുന്നു.ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മീസില്‍സ് റുബല്ല വാക്സിനാണ്. റുബല്ല വാക്സിന് 95 ശതമാനം പേരിലും എത്തിയാല്‍ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂര്‍ണമായും അടയുമെന്ന സങ്കല്‍പ്പമാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. അതല്ലാതെ രോഗം വന്നുപോയാല്‍ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ല – അദ്ദേഹം ചൂണ്ടിക്കാട്ടുന്ന