KERALANEWSTop NewsWORLD

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് ഫാ. പോള്‍ തേലക്കാട്ട് ! ആ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നുവെന്നും വിമര്‍ശനം

കൊച്ചി: മരിച്ചിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിയാതെ നാമകരണ നടപടികള്‍ തുടങ്ങരുത് എന്ന നിയമം ആള്‍ക്കൂട്ടാരവത്തില്‍ റദ്ദാക്കി അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയി എന്ന വിവാദ പരാമര്‍ശവുമായി ഫാ. പോള്‍ തേലക്കാട്ട്. അദ്ദേഹം പല കേസുകളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നുവെന്നും അദ്ദേഹത്തിന്റെ വിശുദ്ധിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നു എന്നും രൂക്ഷമായ ആരോപണങ്ങളാണ് അങ്കമാലി എറണാകുളം രൂപതയുടെ മുഖപത്രമായ സത്യദീപത്തിലെഴുതിയ ലേഖനത്തിലൂടെ അദ്ദേഹം ഉന്നയിക്കുന്നത്.

അള്‍ത്താര അരങ്ങായി മാറിക്കഴിഞ്ഞു. മദ്ബഹ എന്ന വിശുദ്ധ വേദി വൈദികന്റെയും കര്‍മ്മാദികളുടെയും കേളിരംഗമായി. അവിടെയാണ് കാണികള്‍ കാഴ്ചയായി വന്നു നില്‍ക്കുന്നത്. പുണ്യം പൊതിഞ്ഞ കഥകളില്‍ പുണ്യമില്ല എന്ന പൊതിയഴിച്ചു കാണുന്ന ദുരന്തങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയോടെ പ്രസിദ്ധം ചെയ്ത മക്കാരിക്ക് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് ഈ പുണ്യത്തിന്റെ പുറത്തിന്റെ തട്ടിപ്പാണ്. അതില്‍ മക്കാരിക്ക് സഭയുടെ എല്ലാ തലങ്ങളില്‍ കളിച്ചു തകര്‍ത്ത ഹരമായ ഒരു കഥയുടെ പൊതിയഴിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ ചോദ്യചിഹ്നമുയര്‍ത്തുന്നതു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കുറിച്ചായിപ്പോയി. മക്കാരിക്കിന്റെ കഥയിലും ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ മാര്‍സിയേല്‍ മനിയേല്‍ എന്ന ലോകതട്ടിപ്പുകാരന്റെ കഥയിലും പ്രതിസ്ഥാനത്തു നിറുത്തപ്പെടുന്നതു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ഇങ്ങനെ തുടരുന്നു തേലക്കാട്ടിലിന്റെ സത്യദീപത്തിലെ ലേഖനം.

പഴയകാലത്ത് ഇത്തരം തീരുമാനങ്ങളില്‍ ‘ചെകുത്താന്റെ വക്കീല്‍’ എന്നൊരു കഥാപാത്രമുണ്ടായിരുന്നു. വിശുദ്ധിക്കെതിരായ തെളിവുകള്‍ കൃത്യമായി അവതരിപ്പിച്ച് വിശുദ്ധി വിശുദ്ധിതന്നെയാണ് എന്ന് ഉറപ്പു വരുത്തല്‍. ഇപ്പോഴും ആ തസ്തികയുണ്ട് (ഡിഫന്‍ഡര്‍ ഓഫ് ജസ്റ്റിസ് ). ഈ നാമകരണ നടപടികളിലും അങ്ങനെയൊരാള്‍ ഉണ്ടായിരുന്നു. ഈ നിഴല്‍ വീഴ്ത്തിയതിന് അദ്ദേഹമാണ് ഉത്തരവാദി. ഈ തസ്തിക കല്യാണേക്കാടതികളില്‍ സഭയ്ക്കുണ്ട്. അവര്‍ വല്ലതും അറിയുന്നുണ്ടോ എന്നതാണ് ചോദ്യം. ഈ പശ്ചാത്തലത്തില്‍ ഇതുപോലുള്ള പുറംപൂശുന്ന തട്ടിപ്പ് ജീവിതത്തിലുടനീളം ഉണ്ടാകും. ഫരിസേയരെ വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് യേശു വിളിച്ചപ്പോഴും ഇതാണ് അര്‍ത്ഥമാക്കിയത്. ലേഖനം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close