KERALANEWSTop News

ജോയ്‌സ് ജോര്‍ജിന്റെ അധിക്ഷേപ പ്രസംഗത്തിനെതിരെ ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഇരട്ടയാറില്‍ മന്ത്രി എം.എം. മണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പ്രസംഗം ഉന്നയിച്ച മുന്‍ എംപി ജോയ്‌സ് ജോര്‍ജ് മാപ്പ് പറഞ്ഞ് വിവാദത്തില്‍ നിന്ന് തടിയൂരാന്‍ ശ്രമിച്ചെങ്കിലും വിഷയം ഉയര്‍ത്തിവിട്ട ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇതിന് മറുപടിയുമായി നിരവധിപ്പേര്‍ രംഗത്ത് വരുന്നുണ്ടങ്കിലും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നല്കിയ മറുപടിയാണ് ഇപ്പേള്‍ തരംഗമായിരിക്കുന്നത്. ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് കടമെടുത്താണ് ഡീനിന്റെ മറുപടി. ‘സംഗതി കൊള്ളാം ജോയ്‌സേ… പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്..’എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ഡീന്‍ വ്യക്തമാക്കി.

ഡീനിന്റെ കുറിപ്പ്

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്‌സിനോട് എനിക്കും പറയാനുള്ളത്… സംഗതി കൊള്ളാം ജോയ്‌സേ… പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്.ശ്രീ. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്‌സ് ജോര്‍ജ് നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത്. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്രമാത്രം മ്ലേച്ഛകരമാണ് മനസ്സെന്നു തെളിയിച്ചിരിക്കുന്നു. ജോയ്‌സ് അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണ്. അസഭ്യ പ്രസംഗത്തിന് പേരുകേട്ട എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്‌സ് ജോര്‍ജിന്റെ രാഷ്ട്രീയം. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ഇയാള്‍ക്കെന്താണ് യോഗ്യത??? ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നല്‍കി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇയാളെ ആട്ടിപ്പായിച്ചതാണ്. വീണ്ടും ഇടുക്കിയുടെ മണ്ണില്‍ അശ്ലീലം വാരി വിതറാന്‍ അയാള്‍ വീണ്ടും വന്നിരിക്കുന്നു. സ്ത്രീ ശാക്തികരണവും പുരോഗമനവാദങ്ങളും നിങ്ങള്‍ക്ക് കവല പ്രസംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നു വ്യക്തം. നവോഥാന നായകന്മാരുടെ വനിതാ മതില്‍, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങള്‍ക്കുശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോര്‍ജിന്റെ പ്രസംഗം. അടിസ്ഥാനരഹിതവും വ്യക്തിഹത്യപരവുമായ ഈ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി സമര്‍പ്പിച്ച് നിയമ വഴി തേടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close