KERALANEWSTop News

ജോലിക്കായി വീട്ടിൽ നിന്നിറിങ്ങിയ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ശേഷം കൊന്ന് കുഴിച്ചുമൂടി; അറസ്റ്റിലായ അൻവറിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

മലപ്പുറം: പെൺകുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം മണ്ണിട്ട് മൂടിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ മാർച്ച് പത്തിനാണ് വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൻവർ എന്നയാൾ പിടിയിലാകുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ ഇയാളുടെ ഭൂമിയില്‍ എത്തിച്ച് മണ്ണിട്ട് മൃതദേഹം മൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാര്‍ച്ച് 10നാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പെൺകുട്ടി പുറപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലെ സിസിടിവി ക്യാമറയില്‍ പെണ്‍കുട്ടി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്.

പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു. പെൺകുട്ടിയുടെ തിരോധാനം കണ്ടെത്താന്‍ തിരൂര്‍ ഡിവൈഎസ്പി കെ.എ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിക്കും. കൊലപാതകത്തിന് മുന്‍പോ ശേഷമോ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close