LIME LIGHTTrending

ജോലിക്കിടെ ജീവനക്കാർക്ക് സ്വയംഭോ​ഗം ചെയ്യാൻ അരമണിക്കൂർ നൽകും; ജീവനക്കാരുടെ മാനസികോല്ലാസം പ്രധാനമെന്നും യുവതി

തന്റെ ജോലിക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ദിവസം അരമണിക്കൂർ സ്വയംഭോ​ഗത്തിന് അനുവദിച്ച് യുവതി. ബാഴ്‌സലോണയിലെ അഡൾട്ട് ഫിലിം മേക്കറായ എറിക ലസ്റ്റ് ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. എല്ലാ മെയ് മാസത്തിലും നടക്കുന്ന സ്വയംഭോഗ മാസം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്തരം വിശ്രമവേള നൽകിയത് എന്നും, വർഷം മുഴുവനും അവധി നൽകുന്നത് തുടരുമെന്നും യുവതി പറയുന്നു. തന്റെ 36 ജീവനക്കാർക്കും ദൈനംദിന ഷെഡ്യൂളുകളിൽ സമയം ചെലവഴിച്ച് സ്വയം-ആനന്ദം കണ്ടെത്താൻ അവസരം നൽകുമെന്നാണ് യുവതി പറയുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തന്റെ ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ് യുവതി പറയുന്നത്. ഇതിൽ നിന്നും മുക്തി നേടാനുള്ള മികച്ച മാർ​ഗമാണ് സ്വയംഭോ​ഗമെന്നും എറിക ലസ്റ്റ് പറയുന്നു. “ഞാൻ എന്റെ ജീവനക്കാരെ വിലമതിക്കുന്നു, അവർക്ക് നല്ല അനുഭവം ലഭിക്കുമ്പോൾ ഞങ്ങൾ നല്ല ജോലി ചെയ്യുന്നുവെന്ന് എനിക്കറിയാം,” എറിക പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ജീവനക്കാരുടെ മാനസിക ഉല്ലാസം കുറഞ്ഞത് ശ്രദ്ധയിൽ പെട്ടു എന്ന് യുവതി പറയുന്നു. അത് ജോലിയിലും പ്രതിഫലിച്ചു. “അതിനാൽ, എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യം മാത്രമേയുള്ളൂവെന്ന് അറിഞ്ഞുകൊണ്ട്, അവർക്ക് ആസ്വദിക്കാനായി ഞാൻ ഒരു സ്വകാര്യ സ്വയംഭോഗ സ്റ്റേഷൻ സജ്ജമാക്കി.” – യുവതി വെളിപ്പെടുത്തി.

തങ്ങൾക്ക് ഈ സംവിധാനം ​ഗുണകരമാണെന്നാണ് ജീവനക്കാരും വെളിപ്പെടുത്തുന്നത്. തന്റെ മാതൃക മറ്റ് സംരംഭകരും പിന്തുടരണമെന്ന നിർദ്ദേശവും എറിക മുന്നോട്ട് വെക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close