
പത്തനംതിട്ട:മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന റവ. ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അന്തരിച്ചു. ഇന്ന് പുലർച്ചെ 2:38ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉദരസംബന്ധതമായ രോഗത്തിന് ചികിത്സയിലായിരുന്നു മെത്രാപോലിത്ത.വിയോഗം ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾക്കിടയായിരുന്നു
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ-XXI മനായി വാഴിച്ചു. 1999 ലാണ് സഫ്രഗൻ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടത്. 1653-ൽ അഭിഷിക്തനായ മാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ്മ ഇരുപത്തൊന്നാമാനാണ് റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപോലീത്ത.