BIZINDIANEWS

ജോസ് കെ കാട്ടൂർ പുതിയ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി

മുംബൈ: ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. കോട്ടയം എരുമേലി സ്വദേശിയാണ്. റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാ​ഗങ്ങളു‌ടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ബാംഗ്ലൂരിൽ റിസർവ് ബാങ്കിന്റെ കർണാടക റീജിയണൽ ഡയറക്ട‌റായി പ്രവർത്തിച്ചു വരികയായിരുന്നു.

മ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് സൂപ്പർവിഷൻ, കറൻസി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ സുപ്രാധന ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റിൽ നിന്ന് ബിരുദാനന്തര യോഗ്യത, ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ലോ, പെൻസിൽവേനിയയിലെ വാർട്ടൺ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം (എഎംപി) എന്നിവ നേടിയിട്ടുണ്ട്. കൂടാതെ സർട്ടിഫൈഡ് അസോസിയേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ യോഗ്യതകൾ നേടിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close