KERALANEWS

ജോസ് കെ മാണിയുടെ വരവ് എല്‍ ഡി എഫിന്റെ തുടര്‍ ഭരണ സാധ്യത വര്‍ധിപ്പിച്ചു: കോടിയേരി

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന്റെ അടിത്തറ ഇളക്കുന്ന തീരുമാനം ആണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയമായും സംഘടനാപരമായും യുഡിഎഫിന്റെ നിലനില്‍പ്പിനെ ബാധാക്കും. ഇടതുമുന്നണിയുടെ ബഹുജന അടിത്തറ വിപുലമാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാരിനും ഇടതുമുന്നണിക്കും എതിരായ യു ഡി എഫ് സമരങ്ങള്‍ക്കും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് തിരിച്ചടിയായെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഘടകകക്ഷിയെ പോലും ഒപ്പം നിര്‍ത്താനോ വിശ്വാസത്തിലെടുക്കാനോ കഴിഞ്ഞില്ല. ആര്‍ എസ് എസിനെ ചെറുക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന് ഘടകകക്ഷികള്‍ക്ക് ബോധ്യ
പ്പെട്ടു. ഹൈക്കമാന്‍ഡ് പോലും ഇടപെട്ടില്ല. എല്‍ഡിഎഫ് വികസന നയത്തിനുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുഡിഎഫില്‍ ഇനിയും വിള്ളലുണ്ടാകുമെന്നും പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്നും കോടിയേരി ബാലൃകൃഷ്ണന്‍ പറഞ്ഞു. കത്താലിക്ക സമൂഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടില്‍ മാറ്റം വരികയാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close