KERALA

ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് എം.പി. ജോസഫ് യുഡിഎഫിന് പിന്തുണയുമായി എത്തി,തീരുമാനം നയപരമെന്ന് പി ജെ ജോസഫ്

തൊടുപുഴ: ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് എം.പി. ജോസഫ് ഐഎഎസ് യുഡിഎഫിന് പിന്തുണയുമായി എത്തിയത് നയപരമായ തീരുമാനമാണെന്ന് പി ജെ ജോസഫ്. ജോസ് കെ മണിയുടെ നിലപാടില്‍ കേരള കോണ്‍ഗ്രെസ്സില്‍ ഭൂരിപക്ഷംപേര്‍ക്കും അതൃപ്തിയാണ്. കൂടുതല്‍ പേര്‍ ജോസ് കെ മാണി വിഭാഗം വിട്ട് പുറത്ത് വരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആദ്യ പരിഗണന നല്‍കേണ്ടത് തങ്ങള്‍ക്കാണ് എന്നും പി ജെ ജോസഫ് പറഞ്ഞു.എം പി ജോസഫുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്. എപ്പോഴും എന്നും യുഡിഎഫിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും അത് തുടരുമെന്നും എം പി ജോസഫ് പ്രതികരിച്ചു. കെ എം മാണി ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്നയാളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് മാണി സാര്‍. അദ്ദേഹം എല്‍ഡിഎഫിലേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്നില്ല. പാലായില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു.എം.പി. ജോസഫ് ഇന്ന് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാകും കൂടിക്കാഴ്ച്ച.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close