
കോട്ടയം: പ്രവര്‍ത്തകരെയും നേതാക്കളെയും വഞ്ചിച്ച് ഇടതു മുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ച ശേഷം രാഷ്ട്രീയ മാന്യതയും ധാര്‍മ്മികതയും പറയുന്ന ജോസ് കെ മാണി യുഡിഎഫില്‍ നിന്നു നേടിയ സ്ഥാനങ്ങള്‍ എല്ലാം രാജി വയ്ക്കാന്‍ തയ്യാറാകണമെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ജോയി ആവശ്യപ്പെട്ടു.രാഷ്ട്രീയ ധാര്‍മ്മികതയുടെയും മാന്യതയുടെയും പേരിലാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജി വച്ചത്. ഈ മാന്യതയെന്നത് സത്യസന്ധമായാണ് ഉയര്‍ത്തുന്നതെങ്കില്‍ തോമസ് ചാഴികാടന് എംപി സ്ഥാനം ആദ്യം രാജി വയ്ക്കണം. അതു പോലെ തന്നെ കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ വിയര്‍പ്പും ചോരയും ഒഴുക്കി നേടിയ സ്ഥാനങ്ങള്‍ എല്ലാം കേരള കോണ്‍ഗ്രസ് രാജി വയ്ക്കാന്‍ തയ്യാറാകണമെന്നും ചിന്റു കുര്യന് ജോയി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിലാണ് ഇടതുപ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. രാജ്യസാ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഉപാധികളില്ലാതെയാണ് ഇടത് പ്രവേശനമെന്നും അദ്ദേഹം വ്യക്തമാക്കി.