KERALATop News

ജോസ് പക്ഷം എന്ന പേര് അവസാനിച്ചിരിക്കുന്നു; ഇനി കേരള കോണ്‍ഗ്രസ് എം മാത്രമെന്ന് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് ജോസ് കെ മാണി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ മാണി സാറിന്റെ ആത്മാവ് സന്തോഷിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം പുറത്ത് വന്നതോടെ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം എന്ന പേര് അവസാനിച്ചിരിക്കുകയാണെന്നും ഇനി കേരള കോണ്‍ഗ്രസ് എം എന്ന പേര് മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു. ഇനിമുതല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു കേരള കോണ്‍ഗ്രസ് എം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാനുള്ള ശ്രമം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാനുള്ള ശ്രമം പലപ്പോഴും ഉണ്ടായിട്ടുണ്ട്, കെഎം മാണിയുടെ വേര്‍പാടിന് ശേഷം പാര്‍ട്ടിയെ തകര്‍ക്കുവാന്‍ അച്ചാരം വാങ്ങിയവര്‍ ഗൂഢാലോചന നടത്തി, കഴിഞ്ഞ ഏപ്രില്‍ 10 ന് ശേഷം എനിക്കെതിരെ നിരന്തരം വ്യക്തിഹത്യ ഉണ്ടായി, എന്റെ പിതാവിനെതിരെയും പരോക്ഷമായി വ്യക്തിഹത്യ ഉണ്ടായി’ ജോസ് കെ മാണി പറഞ്ഞു. ഇന്നലെയാണ് കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. പാര്‍ട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ അപ്പീല്‍ നഷകുമെന്നാണ് പിജെ ജോസഫിന്റെ പ്രതികരണം.

Tags
Show More

Related Articles

Back to top button
Close