KERALANEWS

ജോസ് പക്ഷം വിട്ടു പിരിഞ്ഞ് മാണിയടെ വിശ്വസ്തന്‍ ജോസഫിനൊപ്പം ചേര്‍ന്നു

കോട്ടയം: ഇടത് മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജോസ്.കെ. മാണിക്കും കൂട്ടര്‍ക്കും തിരിച്ചടിയായി പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും കോട്ടയം മുന്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന ഇജെ അഗസ്തി ജോസഫ് ഇന്ന് പിജെ ജോസഫ് പക്ഷത്തിനൊപ്പം ചേരും.അഗസ്തിയെ ഇന്ന് തന്നെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കുമെന്നാണ് സൂചന.മോന്‍സ് ജോസഫ് എംഎല്‍എയാണ് യുഡിഎഫിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്. ഇന്ന് നടക്കുന്ന യുഡിഎഫ് ജില്ലാ യോഗത്തില്‍ അഗസ്തി പങ്കെടുക്കും.25 വര്‍ഷം കേരളാ കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇ ജെ അഗസ്തികെ എം മാണിയുടെ വിശ്വസ്തനായിരുന്നു. 2017 ല്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് സിപിഎം പിന്തുണയോടെ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് അഗസ്തി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയെങ്കിലും പാര്‍ട്ടിയില്‍ സജീവമായിരുന്നു.എന്നാല്‍ പിന്നീട് ജോസ് കെ മാണി യു ഡിഎഫില്‍ നിന്ന് പൂര്‍ണ്ണമായി അകന്നതോടെയാണ് അഗസ്തി ജോസ് കെ മാണിയുമായി അകന്നത് .ജോസ് കെ മുന്നണിയോട് പ്രവേശനം പ്രഖ്യാപിക്കുന്ന ദിവസം അഗസ്തി പങ്കെടുത്തിരുന്നില്ല.തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കൂടുതല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കൂടെ നിര്‍ത്താനാണ് പിജെ ജോസഫിന്റെ നീക്കങ്ങള്‍.അതേസമയം, ജോസ് പക്ഷം പ്രതിരോധ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊഴിഞ്ഞുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കാനാണ് നീക്കം. എല്‍ഡിഎഫില്‍ നിന്ന് കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങി നേതാക്കള്‍ക്ക് നല്‍കാനാണ് ശ്രമം നടക്കുന്നുണ്ടെന്നാണ് സൂചന. അത് എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close