
തിരുവനന്തപുരം: ജോസ്.കെ. മാണി പക്ഷത്തെ വീണ്ടും വെട്ടിലാക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ്. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് നല്‍കാനാണ് പി.ജെ.ജോസഫ് തീരുമാനം. ഇതോടെ ജോസ്.കെ. മാണിക്ക് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യേണ്ടി വരും. എല്‍ഡിഎഫിലേക്ക് ചേക്കാറാനുള്ള ജോസ് കെ.മാണിയുടെ നീക്കത്തിനും ഇത് തിരിച്ചടിയാകും. സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാരിനെതിരേ യുഡിഎഫിന്റെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടത്തിയപ്പോഴും ഇതേ തന്ത്രമാണ് പി.ജെ. ജോസഫ് സ്വീകരിച്ചത്. എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചാല്‍ അവര്‍ക്ക് തക്കതായ ശിക്ഷ നല്കുമെന്നു പി.ജെ ജോസഫ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജോസ് വിഭാഗം അവിശ്വാസത്തിനെതിരെ വോട്ട് ചെയ്താലും വിട്ടു നിന്നാലും വിപ്പ് ലംഘനത്തിന് നടപടിയെടുക്കുമെന്ന് പി.ജെ.ജോസഫ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് അംഗീകരിച്ചിട്ടില്ല. വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ ജോസഫ് നല്കുന്ന വിപ്പ് അംഗീകരിച്ച് അവര്‍ക്ക് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യേണ്ടിവരും. അല്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുങ്ങി എംഎല്‍എ സ്ഥാനം നഷ്ടപ്പെടും.
അതേസമയം, യുഡിഎഫില്‍ നിന്നു പുറത്താക്കിയ തങ്ങള്‍ക്ക് എങ്ങനെ വിപ്പ് ബാധകമാകുമെന്നാണ് ജോസ് വിഭാഗത്തിന്റെ ചോദ്യം.
ജോസഫിന് ചിഹ്നം നല്‍കുന്നത് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് വിലക്കിയെന്ന് ജോസ് വിഭാഗം പ്രചരിപ്പിക്കുമ്പോള്‍ അയര്‍കുന്നം ഉപതെരഞ്ഞെടുപ്പില്‍ താന്‍ രണ്ടില ചിഹ്നം നല്‍കിയത് ചോദ്യം ചെയ്തുള്ള ജോസ് വിഭാഗം ഹര്‍ജി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വിധി പറയാന്‍ മാറ്റി. അല്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റേയില്ലെന്ന് ജോസഫ് പറയുന്നു. ജോസഫിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തതും ചിഹ്നവും വിപ്പും സംബന്ധിച്ച പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന് തീര്‍പ്പാകാത്ത സാഹചര്യത്തില്‍ അവിശ്വാസത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നത് പ്രശ്നമാകില്ലെന്ന് ജോസ് വിഭാഗത്തിന്റെ വാദം. യുഡിഎഫില്‍ നിന്ന് പുറത്താക്കിയെങ്കിലും രണ്ട് എംപിമാരുള്ള ജോസ് വിഭാഗം ഇപ്പോഴും യുപിഎ ഘടകകക്ഷിയാണ്. ഇതും ആശയകുഴപ്പം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.
കെ.എംമാണി ചോരയും നീരും നല്കി വളര്‍ത്തി വലുതിക്കിയ രണ്ടില പാര്‍ട്ടിയെ അദ്ദേഹത്തിന്റെ കാലശേഷം കൃത്യമായി വീതിച്ചെടുക്കാന്‍ പിന്മുറക്കാര് പരമാവധി ശ്രമിച്ചിരുന്നു. കിട്ടിയ ഭാഗത്തിന്റെ ഏറ്റക്കുറച്ചിലുകളെപറ്റിപ്പറഞ്ഞ് ചിലര്‍ പിണങ്ങിമാറുകയും ചെയ്തു. ജോസ് വിഭാഗമാണ് അങ്ങനെ പിണങ്ങിമാറിയത്. എത്ര മാറിയാലും കുഞ്ഞുമാണിയെ അങ്ങനെ ഒന്നും സമാധനത്തോടെ വിടാന്‍ പി.ജെ ജോസഫ് തീരുമാനിച്ചിട്ടില്ല. മുന്നണിയില്‍ നിന്നും പ്രത്യക്ഷത്തില്‍ അകലത്തില്‍ തന്നെയാണ് ജോസ് പക്ഷം. ഒരു കൂട്ടത്തിലും ചേരാതെ ഒറ്റയാനായി തന്നെ അവര്‍ നില ഉറപ്പിച്ചിരിക്കുകയാണ്. ഏതു രാഷ്ട്രീയ കക്ഷിക്കൊപ്പം അവര്‍ കൂട്ടുചേരുമെന്നത് ഇന്ന് കേരള രാഷ്ടട്രീയത്തില്‍ ഏരെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്.
ഇതിനിടയില്‍ കേരളസര്‍ക്കാരിനെതിരെ പ്രതിപക്ഷം വിപ്പ് കൊണ്ടുവന്നിരുന്നെങ്കില്‍ ജോസ്.കെ മാണിക്ക് അത് ഏറെ തലവേദനയാകുമായിരുന്നു. എന്നാല്‍ ഇലക്ഷന് പോലും നടക്കുന്നത് പ്രതിസന്ധിയിലായിരിക്കുമ്പോള്‍ അങ്ങനെ ഒരു കാര്യം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എംപി വീരേന്ദ്രകുമാര്‍ എംപി മരിച്ചതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കില്‍ മാത്രമേ ഇത്തരമൊരു പ്രതിസന്ധിയുണ്ടാവുകയുള്ളു. അതിനുള്ള സാധ്യതയും തീരെ കുറവാണ്. ജോസ് പക്ഷത്തിന് ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത